Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2026 6:28 am

Menu

Published on January 17, 2018 at 3:32 pm

പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയിലും വർദ്ധിക്കുന്നു; കാരണം..??

smoking-habit-increasing-in-indian-women

സിഗരറ്റ് വലി ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് ഇനി പറയുന്നതില്‍ അര്‍ത്ഥമില്ല. കാലത്തിനൊപ്പം സ്ത്രീകളും ഏറെ മാറിയിരിക്കുകയാണ്. പണ്ടൊക്കെ വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന സ്ത്രീകളുടെ പുകവലി ഇപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപകമായിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് വന്നിരിക്കുന്നത്. നമ്മുടെ കേരളത്തില്‍ പോലും നിരവധി സ്ത്രീകള്‍ പുകവലിയിലേക്ക് തിരിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കണക്കുകള്‍ പ്രകാരം അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് തന്നെ ഏറ്റവുമധികം സ്ത്രീകള്‍ പുകവലിക്കുന്ന രാജ്യം ഇന്ത്യയാണ്. നഗരപ്രദേശങ്ങളിലാണ് ഇതിന്റെ തോത് അധികമെങ്കിലും ഗ്രാമങ്ങളും ഇതില്‍ നിന്നും ഒഴിവാകുന്നില്ല. ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍, ഹോസ്റ്റല്‍ ജീവിതത്തിലൂടെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ എന്നിവരാണ് ഇത്തരത്തില്‍ പുകവലി ശീലമാക്കിയവരില്‍ അധികവും.

വര്‍ദ്ധിച്ചു വരുന്ന ജോലിഭാരം, ഒറ്റയ്ക്ക് താമസിക്കു ന്നതിന്റെ വൈഷമ്യങ്ങള്‍, വീട്ടു കാരുടെ കണ്‍വെട്ടത്ത് നിന്നുള്ള സ്വാതന്ത്ര്യം എന്നിവയാണ് പുക വലിയില്‍ പെണ്‍കുട്ടികള്‍ എത്തുന്നതില്‍ ചെന്നെത്തിക്കുന്നത്. ഓഫീസില്‍ നിന്ന് പുറത്തിറങ്ങി വൈകിട്ടൊരു ചായക്ക് ഒപ്പം ഒരു വലി എന്ന കണക്ക് ദിവസത്തില്‍ രണ്ടു-മൂന്ന് പാക്കറ്റ് എന്ന നിലയി ല്‍ എത്തിച്ചേരുകയാണ്.

 

ഇത് നഗരങ്ങളിലെ കണക്ക്. എന്നാല്‍ ഗ്രാമങ്ങളില്‍ നടത്തിയ അന്വേഷണങ്ങളിലും സ്ഥിതി ഏറെ വിഭിന്നമല്ല. പക്ഷേ ഇവിടെ സിഗരറ്റിന് പകരം ബീഡി എന്ന് വ്യത്യാസം വരുമെന്ന് മാത്രം. തോ തും ഇത്രത്തോളുമില്ല എന്നതും ആശ്വസിക്കാം.

സ്ത്രീകളിലെ വര്‍ദ്ധിച്ചുവരുന്ന സിഗരറ്റ് ഉപഭോഗം ഗര്‍ഭാശയ പ്രശ്‌നങ്ങളും ശിശുമരണങ്ങളും ശ്വാസകോശരോഗങ്ങളും വര്‍ദ്ധിക്കു ന്നതിന് കാരണമാകുന്നതിനാല്‍ ലോകാരോഗ്യ സംഘടന ഇതില്‍ വളരെ ആശങ്കാകുലരാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു കാരണം വര്‍ദ്ധിച്ചു വരുന്ന പുകവലിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. രാജ്യം എങ്ങനെയൊക്കെ പോയാലെന്താ, പെണ്ണുങ്ങള്‍ ഒരോ ദിവസവും വന്ന് വന്ന് പുകച്ചുതള്ളു ന്നത് ശരാശരി 110.5 കോടി രൂപയെന്ന് പഠനങ്ങള്‍ പറയുമ്പോള്‍ മനസ്സിലാക്കാമല്ലോ കാര്യങ്ങളുടെ കിടപ്പുവശം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News