Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ :വീടുകളിൽ ഒച്ചിനെ നാം ശല്യമായാണ് കാണാറുള്ളത്.എന്നാൽ ഒച്ചിനെ മുഖത്തതിലൂടെ ഇഴയിപ്പിച്ചാൽ മുഖത്തിന്റെ തിളക്കം കൂട്ടാമെന്ന് ജപ്പാനിലെ സൗന്ദര്യ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു. ഒച്ചുകള്‍ പോകുമ്പോഴുണ്ടാകുന്ന കുഴമ്പന്‍ ദ്രവം മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഈ ദ്രാവകത്തിൽ പ്രോട്ടീനുകള്‍ , ആന്റിഓക്‌സിഡന്റുകള്‍ , ഹൈഡ്രോളിക് ആസിഡ് എന്നിവ ഉൾക്കൊണ്ടിട്ടുണ്ട് . ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ചെറുമുറിവുകള്‍ ഭേദമാക്കാനും നശിച്ചപോയ തൊലിയെ നീക്കം ചെയ്യാനും അത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ടോക്കിയോയിലെ ക്ലിനിക്കല്‍ സലൂണില്‍ ഈ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഒച്ചിന്റെ ദ്രവം മുഖത്തെ ചര്‍മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. അതിനാല്‍ ചൂടുകൊണ്ട് നശിച്ച ചര്‍മത്തെ അത് വീണ്ടെടുക്കുമെന്ന് ക്ലിനിക്കല്‍ സലൂണിലെ സെയില്‍സ് മാനേജര്‍ യോക്കോ മിനിയാമി വെളിപ്പെടുത്തി. വെയില്‍കൊണ്ടുള്ള നിറംമങ്ങലൊഴിവാക്കാനും അതിന് കഴിയും.അവയെ സ്വതന്ത്രമായി ഇഴയാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒച്ചുകളെ അരച്ചെടുത്തശേഷം പുളിച്ച പാലില്‍ കലക്കി മുറിവിൽ പുരട്ടിയാല്‍ അത് ഉടന്‍ ഉണങ്ങുമെന്ന് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ലോകത്തിന് ഇതിന് മുൻപ് കാണിച്ചുകൊടുത്തിരുന്നു.
Leave a Reply