Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരണ്ട മുടിയാണെങ്കില്‍ ഇവ എങ്ങനെ മൃദുലവും മനോഹരവുമാക്കാം എന്ന് ഓര്‍ത്ത് വിഷമിക്കുന്നവരാകും മിക്കവരും. വരണ്ട മുടിയ്‌ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. കാഴ്‌ചയില്‍ മങ്ങിയും ജീവിനില്ലാതെയും ഇരിക്കും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. വരണ്ട മുടി എളുപ്പത്തില്‍ പൊട്ടുകയും കെട്ടുവീഴുകയും ചെയ്യും. വരണ്ട മുടി മൃദുലമാക്കാന്‍ ചില എളുപ്പ വഴികള്‍
* കണ്ടീഷണര്‍ ഉപയോഗിക്കാം.മുടിയുടെ നനവ് നിലനിര്‍ത്തുന്ന ഘടകങ്ങള്‍ കണ്ടീഷണറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വെളിച്ചെണ്ണ, ഷിയ ബട്ടര്‍എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ടാവും.കണ്ടീഷണര്‍ തലയോട്ടിയില്‍ പുരട്ടുന്നതിന് പകരം തലമുടിയില്‍ പുരട്ടുക.
–
–
* വരണ്ട മുടിക്കിണങ്ങുന്ന ഷാമ്പു തിരഞ്ഞെടുക്കുക. ദിവസവും മുടി കഴുകരുത്. മുടി കഴുകുമ്പോള്‍ ഷാമ്പു മുടിയില്‍ പുരട്ടുന്നതിന് പകരം തലയോട്ടിയില്‍ പുരട്ടുക.
* ആഴ്‌ചയില്‍ ഒരിക്കല്‍ വെളിച്ചെണ്ണ തേയ്‌ക്കുക. വരണ്ട മുടി സ്വാഭാവികമായി മൃദുലമാകാന്‍ ഇത് സഹായിക്കും.രാത്രിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. അത് സാധ്യമല്ലെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എണ്ണ പുരട്ടി ഇരിക്കുക.
* ജെല്‍ പോലുള്ള ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല എന്ന ഉറപ്പ് വരുത്തുക. വരണ്ട മുടി മൃദുലമാകാന്‍ ഇത് സഹായിക്കും.
Leave a Reply