Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജിനെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷ. നാദിര്‍ഷയ്‌ക്ക് സംവിധാനം അറിയുമായിരുന്നെങ്കില്‍ അത് നേരത്തെ തന്നെ ചെയ്‌തേനെ. ദിലീപ് അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോഴേ മനസിലാക്കികൂടെ ഇതൊരു വളിപ്പ് സിനിമയായിരിക്കുമെന്ന്. ഇത്തരത്തില്‍ ചിലര്‍ പൃഥ്വിയോട് പറഞ്ഞെന്ന് നാദിർഷ പറഞ്ഞു.ഒരു പ്രമുഖ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആരോപണങ്ങളെ തളളിമാറ്റി പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചു. സിനിമ ഹിറ്റാകുമെന്ന് പൃഥ്വിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. അമര്‍ അക്ബര്‍ അന്തോണി കണ്ട ശേഷം ദിലീപ് തന്നെ വിളിച്ചു. വളരെ നന്നായിട്ടുണ്ടെന്നും കഴിവുള്ള സംവിധായകനാണെന്ന് ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ പറ്റിയെന്ന് ദിലീപ് പറഞ്ഞതായും നാദിര്‍ഷ പറഞ്ഞു.കഴിഞ്ഞ അമര്‍ അക്ബര്‍ അന്തോണി റിലീസ് ആയത്. പൃഥ്വിയെ കൂടാതെ ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
Leave a Reply