Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:31 am

Menu

Published on January 7, 2016 at 2:59 pm

അവിഹിത ബന്ധം; അമ്മയെയും കാമുകനെയും മക്കള്‍ കൊലപ്പെടുത്തി

sons-catch-mother-paramour-a-compromising-position-kill-them

കാണ്‍പുര്‍:മോശം സാഹചര്യത്തില്‍ അമ്മയെയും കാമുകനെയും കണ്ടെത്തിയതിനെ തുടര്‍ന്ന് മക്കള്‍ ഇവരെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ജില്ലയിലാണ് സംഭവം. ഒരു സ്ത്രീയുടെയും പുരുഷന്റെയും ജഡം പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സ്ത്രീയുടെ ആണ്‍മക്കളുടെ അറസ്റ്റിലെക്കെത്തിയത്.

കല്യാണ്‍പുര്‍ വില്ലേജിലെ റബിന ബീഗം(48) ആണ് കൊല്ലപ്പെട്ട സ്ത്രീ. ഡിസംബര്‍ 26നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇമ്രാന്‍, കമ്രാന്‍ എന്നിവര്‍ പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഒരു ബാഗിലാക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരനായ രഞ്ജിത്തുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ മക്കള്‍ ഡിസംബര്‍ 31ന് രഞ്ജിത്തിനെ വിളിച്ചുവരുത്തി അയാളെയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തതോടെയാണ് പോലീസ് അന്വേഷണം സ്ത്രീയുടെ മക്കളില്‍ ചെന്നെത്തിയത്. സ്ത്രീയെ ദിവസങ്ങളായി കാണാതിയിട്ടും ഇവര്‍ പരാതി നല്‍കാത്തതും പോലീസിന് സംശയത്തിനിടനല്‍കി. മക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകവിവരം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News