Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on October 18, 2013 at 10:25 am

പാകിസ്താന് ഏഴു വിക്കറ്റ് ജയം.

south-africa-have-been-beaten-for-the-first-time-since-december-2011

അബുദാബി: ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ദക്ഷിണാഫ്രിക്ക കുറിച്ച 40 റണ്‍സ്‌ വിജയലക്ഷ്യം മുന്നുവിക്കറ്റ്‌ നഷ്‌ടപ്പെടുത്തി പാകിസ്‌താന്‍ മറികടന്നു. നാലുദിവസത്തിനുള്ളില്‍ ലോക ഒന്നാം നമ്പര്‍ ടീമിനെതിരേ വിജയം നേടിയ പാകിസ്‌താന്‌ ഹാരാരെയില്‍ സിംബാബ്‌വെയോടു നേരിട്ട പരാജയത്തിന്റെ കറ കഴുകിക്കളയാനായി.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ദക്ഷിണാഫ്രിക്ക ഒരു മത്സരം തോല്ക്കുന്നത്. 2011-ല്‍ ശ്രീലങ്കയോടായിരുന്നു അവരുടെ അവസാനത്തെ തോല്‍വി. കന്നി ടെസ്റ്റ് സെഞ്ച്വറിയിലൂടെ പാകിസ്താന് ഭദ്രമായ സ്‌കോര്‍ സമ്മാനിച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഖുറാം മന്‍സൂര്‍ (146) ആണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 249, 232; പാകിസ്താന്‍ 442, മൂന്നിന് 3ന് 45.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് അടുത്ത ബുധനാഴ്ച ദുബായില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published.

More News