Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയര്‍ ചാടുന്നത് പണ്ട് അല്‍പം പ്രായം ചെന്നവരുടെ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്തു യുവതലമുറയുടെ കൂടി പ്രശ്‌നമാണിത്. ആണ്‍ പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നുവെന്നതാണ് പ്രശ്‌നം. വയര്‍ ചാടുന്നതു കേവലം സൗന്ദര്യ പ്രശ്‌നം മാത്രമായി കാണരുത്. വലിയൊരു ആരോഗ്യ പ്രശ്‌നം കൂടിയാണിത്. കാരണം വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് മറ്റേതു ശരീര ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിലും അപകടമാണ്. എളുപ്പത്തില്‍ കൊഴുപ്പടിഞ്ഞു കൂടും, പോകാന്‍ ഏറെ ബുദ്ധിമുട്ടും.
വയര്‍ ചാടുന്നതു തടയുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുക എന്നതാണ്. ഇത്തരം ഒന്നാണ് പെരുഞ്ചീരകം. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പെരുഞ്ചീരക വെള്ളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നുമുണ്ട്. ഈ പ്രത്യേക പാനീയത്തിനായി പെരുഞ്ചീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവയാണ് വേണ്ടത്.
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് പെരുഞ്ചീരകം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.ശരീരത്തിന് ചൂടു നല്‍കിയും ദഹന പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് മറ്റു വിധത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായമാകുന്നത്.
മഞ്ഞള്‍
തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ് മഞ്ഞള്‍. മഞ്ഞളും ശരീരത്തിലെ കൊഴുപ്പു തള്ളിക്കളയുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു സഹായിക്കും. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്.
കറുവാപ്പട്ട
ഇതിലെ മറ്റൊരു ചേരുവയായ കറുവാപ്പട്ടയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.
ഇഞ്ചി
ഇഞ്ചി കൊഴുപ്പും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ജിഞ്ചറോളുകള്‍ ആണ് ഈ ഗുണം നല്‍കുന്നത്. ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ചെറുനാരങ്ങ
ചെറുനാരങ്ങ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഇതിനു സഹായിക്കുന്നു. . വൈറ്റമിന്‍ സിയാണ് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതുപോലെ തേനും തടി കുറയ്ക്കാന്‍ നല്ലതാണ്ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൊഴുപ്പു കത്തിച്ചുകളയും.
പെരുഞ്ചീരകം
ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തുക.ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാം. പല ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ് പെരുഞ്ചീരകം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ പെരുഞ്ചീരകത്തിന് കഴിയും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. പ്രത്യേകിച്ച് പ്രമേഹരോഗികളില്‍. ഗ്ലൂക്കോമയുള്ള രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാണ്.
പെരുഞ്ചീരകത്തിലെ അനിത്തോള്‍, സിനിയോള്‍ തുടങ്ങിയ കെമിക്കലുകള്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ചുമയും കഫക്കെട്ടും മാറ്റാന്‍ പെരുഞ്ചീരകം നല്ലതാണ്. ആസ്തമ, അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. ശ്വസം ശുദ്ധീകരിക്കാനും പെരുഞ്ചീരകം കഴിയ്ക്കുന്നത് ഗുണം ചെയ്യും.രക്തത്തെ ശുദ്ധീകരിക്കാനും പെരുഞ്ചീരകത്തിന് കഴിയും. രക്തത്തിലെ ടോക്‌സിനുകള്‍ ഇത് നീക്കം ചെയ്യുന്നു. വാതരോഗികള്‍ക്ക് പറ്റിയൊരു മരുന്നാണ് പെരുഞ്ചീരകം. രക്തത്തിലെ യൂറിക് ആസിഡ് നീക്കം ചെയ്യാന്‍ പെരുഞ്ചീരകത്തിന് സാധിക്കും.
സ്ത്രീകള്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണമാണ് പെരുഞ്ചീരകമെന്നു പറയാം. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവസമയത്തെ ശരീരവേദനകള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില്‍ പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്‍കുന്നത്.
Leave a Reply