Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:38 pm

Menu

Published on March 23, 2019 at 6:02 pm

തടി കുറക്കാൻ ചെറുപയർ മുളപ്പിച്ച് കഴിക്കൂ ; വ്യത്യാസം പെട്ടെന്നറിയാം..

special-green-gram-salad-dinner-reduce-weight

തടി ഇപ്പോള്‍ ആഗോള പ്രശ്‌നമാണെന്നു പറഞ്ഞാലും തെറ്റില്ല. ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളുമെല്ലാം പലരേയും പൊണ്ണത്തടിയിലേയ്ക്കു നയിക്കുന്നുമുണ്ട്. പലര്‍ക്കും ഇതു സൗന്ദര്യ പ്രശ്‌നമാണെങ്കിലും ഒരേ സമയം സൗന്ദര്യ, ആരോഗ്യ പ്രശ്‌നമാണ് അമിതമായ വണ്ണം. ഇതു വരുത്താത്ത ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നു തന്നെ വേണം, പറയാന്‍.

തടി ചിലപ്പോള്‍ മറ്റു ചില കാരണങ്ങള്‍ കൊണ്ടുമാകാം, ചില രോഗങ്ങള്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ തന്നെയാണ്. തടി കുറയ്ക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടതും അത്യാവശ്യമാണ്. ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ പാലിയ്ക്കുന്നത് ഏറെ നല്ലതാണ്.

അത്താഴം പലപ്പോഴും തടി കൂട്ടുന്നതിനും വയര്‍ ചാടുന്നതിലുമെല്ലാം വില്ലനാകാറുണ്ട്. അത്താഴം അര വയര്‍ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്. ലഘുവായ അത്താഴമാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഇതു തന്നെയാണ് ഗുണകരമാകുക. അതും നേരത്തെ. അതായത് എട്ടു മണിയ്‌ക്കെങ്കിലും കഴിയ്ക്കുകയും വേണം.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു സഹായകമാകുന്ന ഒരു പ്രത്യേക സാലഡിനെ കുറിച്ചറിയൂ, പോഷക സമൃദ്ധമായ ചെറുപയര്‍ ഉപയോഗിച്ചാണ് ഈ പ്രത്യേക സാലഡ് തയ്യാറാക്കുന്നത്. ഇത് അമിതമായി വയര്‍ നിറയ്ക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം തന്നെ നല്‍കുന്നവയാണ് ഈ പ്രത്യേക സാലഡ്.

മുളപ്പിച്ച ചെറുപയര്‍, വയലറ്റ് ക്യാബേജ്, ലെറ്റൂസ്, പോംഗ്രനേറ്റ്, കുരുമുളകു പൊടി, ഒലീവ് ഓയില്‍, ചെറുനാരങ്ങ, ഉപ്പ് എന്നിവയാണ് ഈ പ്രത്യേക സാലഡ് തയ്യാറാക്കുവാന്‍ വേണ്ടത്.

ചെറുപയര്‍

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചും അല്ലാതെയുമെല്ലാം കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയാം.കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, ബി6, സേലേനിയം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ ഒരു പിടി ആരോഗ്യ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പോംഗ്രനേറ്റ്

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പോംഗ്രനേറ്റ് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും പോംഗ്രനേറ്റ്നല്ലതാണ്. രക്തത്തിൽ ഒക്സിജന്‍റെ അളവ് കൂടുന്നതോടെ സ്വാഭാവികമായും രക്തചംക്രമണം കൂടുതൽ കാര്യക്ഷമമാകുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യും.ഉദ്ധാരണ പ്രശ്നങ്ങൾ പോലുള്ള രോഗങ്ങൾക്ക് മരുന്നായും ശുക്ല വർദ്ധനവിനും മാതളം ഉപയോഗിക്കാം. ഇതിലെ ഫൈബറുകളും സെല്ലുലോസുകളുമെല്ലാം തടി കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്.

വയലറ്റ് നിറത്തിലുള്ള ക്യാബേജ്ജ്

വയലറ്റ് നിറത്തിലുള്ള ക്യാബേജില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായകമാണ്. വെറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ വയലറ്റ് നിറത്തിന് കാരണം ആന്റോസയാനിന്‍ പോളിഫിനോള്‍സാണ്. ഇവ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. പച്ച നിറത്തിലുള്ള ക്യാബേജിനേക്കാള്‍ കൂടുതല്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയപ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും പ്രമേഹം, ക്യാന്‍സര്‍ എന്നിവയെ തടയുന്നതിനും നല്ലതാണ്.

കുരുമുളക്

കുരുമുളക് ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് കുരുമുളക്. ഇതു തന്നെയാണ് തടി കുറയ്ക്കാന്‍ സഹായകമാകുന്ന പ്രധാനപ്പെട്ട ഗുണവും.

ഒലീവ് ഓയില്‍

സാധാരണ എണ്ണകള്‍ പോലെയല്ല ഒലീവ് ഓയില്‍. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. നല്ല കൊഴുപ്പുകളുള്ള ഒന്നാണിത്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ചെറുനാരങ്ങ

ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി സമ്പുഷ്ടമായ ഒന്നാണിത്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് തടി കുറയ്ക്കാനും ഏറെ നല്ലതാണ് ശരീരത്തിലെ കൊഴുപ്പു നീക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

തയ്യാറാക്കുന്ന വിധം; മുളപ്പിച്ച ചെറുപയര്‍, പോംഗ്രനേറ്റ് എന്നിവ ഒരു കപ്പു വീതം എടുക്കുക. ഇവ കലര്‍ത്തുക. ഇതിലേയ്ക്ക് ആവശ്യത്തിന് ലെറ്റൂസ്, ക്യാബേജ് എന്നിവ നുറുക്കി ചേര്‍ത്ത് ഇളക്കുക. ഇതില്‍ അല്‍പം കുരുമുളകു പൊടി, ഒലീവ് ഓയില്‍, നാരങ്ങനീര്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് രാത്രി ഭക്ഷണമായി കഴിയ്ക്കാം. ഇതു മാത്രം കഴിച്ചാലും മതി. ശരീരത്തിന് ആവശ്യമായ ഒരു മാതിരി പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭിയ്ക്കും.

തടി കുറയ്ക്കാന്‍ മാത്രമല്ല, പ്രമേഹം, കൊളസ്‌ട്രോള്‍ രോഗങ്ങള്‍ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണിത്. ഇവയിലെ പല ചേരുവകളും ഈ ഗുണങ്ങള്‍ കലര്‍ന്നവയാണ്. വേനലില്‍ കഴിയ്ക്കാവുന്ന ഒരു ഉത്തമ ഭക്ഷണം കൂടിയാണിത്. ഇത് പെട്ടെന്നു ദഹിയ്ക്കും. വയറിനും ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News