Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസറ്റിന്‍ഡീസിനെ 39 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ലങ്ക 41 ഓവറില്‍ 219 റണ്‍സെടുത്തു.കുമാര്‍ സംഗക്കാര( 90*) ,ഏഞ്ചലോ മാത്യൂസ്(30), തിരിമന്നെ(23) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.മഴമൂലം മത്സരസമയം നഷ്ടപ്പെട്ടതിനാല്‍ വിന്‍ഡീസിന്റെ വിജയലക്ഷ്യം 230 റണ്‍സാക്കി . എന്നാല്‍ വിന്‍ഡീസിന് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡാരന്‍ ബ്രാവോയും(70) ലെന്‍ഡല്‍ സിമ്മണ്‍സും(67) പൊരുതിയെങ്കിലും മറ്റാരും തിളങ്ങിയില്ല. സ്‌കോര്‍: ലങ്ക 41 ഓവറില്‍ 8ന് 219; വിന്‍ഡീസ് 41 ഓവറില്‍ 9ന് 190.
ജയത്തോടെ ലങ്കയ്ക്ക് മൂന്നു കളികളില്‍ ഒമ്പത് പോയന്റായി. നാലു കളികളും പൂര്‍ത്തിയാക്കിയ വിന്‍ഡീസിനും ഒമ്പത് പോയന്റുണ്ട്. ചൊവ്വാഴ്ച നടക്കുന്ന കളിയില്‍ ഇന്ത്യ ശ്രീലങ്കയെ തോല്പിച്ചാല്‍ മൂന്നു ടീമുകള്‍ക്കും ഒമ്പത് പോയന്റു വീതമാവും. അങ്ങനെ വന്നാല്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക നെറ്റ് റണ്‍നിരക്കിലായിരിക്കും.
Leave a Reply