Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on June 26, 2014 at 3:30 pm

ഐ സി സി ചെയർമാനായി എന്‍ ശ്രീനിവാസനെ തിരഞ്ഞെടുത്തു

srinivasan-confirmed-as-icc-chairman

മെല്‍ബണ്‍: ഇൻറർനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയർമാനായി എൻ. ശ്രീനിവാസനെ തിരഞ്ഞെടുത്തു.ബിസിസിഐയാണ് ശ്രീനിവാസന്റെ പേര് നിര്‍ദേശിച്ചത്.ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഐസിസി വാര്‍ഷികസമ്മേളനത്തിലാണ് തീരുമാനം.ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ പൂര്‍ണ പിന്തുണയോടെയാണ് ശ്രീനിവാസന്‍ ഇപ്പോൾ ചെയർമാൻ സ്ഥാനത്തെത്തിയിരിക്കുന്നത്.ഭരണഘടന പുനസംഘടനയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഐസിസി അധ്യക്ഷനാണ് ശ്രീനിവാസന്‍. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സുപ്രീം കോടതി ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.ഈ കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published.

More News