Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on September 30, 2013 at 11:14 am

ബി.സി.സി.ഐ അധ്യക്ഷനായി എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു

srinivasan-re-elected-as-bcci-president

ചെന്നൈ: എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണേന്ത്യയില്‍ നിന്ന് ആരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെയാണ് ശ്രീനിവാസന്റെ വിജയം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, കേരള, ഹൈദരാബാദ്, ഗോവ എന്നീ ദക്ഷിണേന്ത്യന്‍ അസോസിയേഷനുകള്‍ ശ്രീനിവാസനെ പിന്തുണച്ചു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ശ്രീനിവാസന്‍ സ്ഥാനമേറ്റെടുക്കുക.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാമെങ്കിലും, ജയിച്ചാല്‍ സ്ഥാനമേറ്റെടുക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ആകാവൂ എന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യവര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി . മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ശ്രീനിവാസന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിലക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News