Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:എസ്എസ്എൽസി ഫലം വന്ന് ഒരുമാസമായിട്ടും സര്‍ട്ടിഫിക്കറ്റുകളുടെ അച്ചടി പൂര്‍ത്തിയായില്ല.സോഫ്റ്റ്‌വെയറിലെ തെറ്റുകള്‍ തിരുത്താനും വിവരങ്ങള്‍ പരിശോധിക്കാനും സമയം എടുത്തതാണ് അച്ചടി വൈകാന്‍ കാരണമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സി ഫലം തെറ്റിയതിന്‍റേയും വീണ്ടും പ്രസിദ്ധീകരിക്കേണ്ടി വന്നതിന്‍റേയും ഞെട്ടലില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ഇനിയും പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ വൈകിയാലും സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റുകളില്ലാതെ കുട്ടികളുടെ കൈകളിലെത്തിക്കാനാണ് ശ്രമമെന്നാണ് പരീക്ഷാഭവന്‍ പറയുന്നത്. പരീക്ഷാഫലം വന്ന് ഒരു മാസം പിന്നിട്ടിട്ടും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ അച്ചടി ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകളിലെത്തിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളിലെ വിതരണം നടന്നുവരികയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് ഇന്നും നാളെയുമായി സര്‍ട്ടിഫിക്കറ്റുകള്‍ അയക്കും.
പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കാനാവും എന്നും പരീക്ഷാഭവന്‍ സെക്രട്ടറി ഉറപ്പുനല്‍കുന്നു.
Leave a Reply