Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:30 am

Menu

Published on April 24, 2013 at 6:49 am

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം

stress-and-health

“എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സമ്പത്ത് പ്രകൃതിയിലുണ്ട്. എന്നാല്‍ ഒരുത്തന്റെപോലും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രകൃതിക്കാവില്ല.” എന്ന് ഗാന്ധിജി പറഞ്ഞത് ജീവിതസമ്മര്‍ദ്ദങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. വൈദ്യശാസ്ത്ര സ്ഥിതിവിവരക്കണക്കില്‍ ഓരോ രോഗവും ഇത്രശതമാനം ആളുകളെ ബാധിക്കുന്നുവെന്ന് കണക്കാക്കിവരുന്നു. സ്ട്രെസിന്റെകാര്യത്തില്‍ അത് നൂറ് ശതമാനം പേരെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാന്‍. ജീവിതത്തില്‍ ഒരിക്കല്‍പോലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാത്തവരില്ല. എല്ലാവരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നില്ല എന്നുമാത്രം. സ്ട്രെസ് സര്‍വ്വസാധാരണ മാണെങ്കിലും അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല. ഇന്ന് കാണുന്ന എല്ലാ രോഗത്തിന് പിന്നിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പങ്കുണ്ട്. ശാരീരികമോ മാനസികമോ ആയ പല മാറ്റങ്ങളും മാനസിക സമ്മര്‍ദ്ദത്തിന്റെഫലമായി സംഭവിക്കുന്നു.
മാനസികമോ, ശാരീരികമോ, സാമൂഹികമോ ആയ ആവശ്യങ്ങള്‍ നിറവേറ്റാനായി ഓരോ വ്യക്തിയും സദാസമയവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. ചിലര്‍ ഇത്തരം തടസ്സങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടുന്നു. ചിലരാകട്ടെ ഒരിക്കലും പൊരുത്തപ്പെടുവാന്‍ കഴിയാതെ ദു$ഖത്തിലും നിരാശയിലും കാലം കഴിക്കും.
മനുഷ്യരിലുണ്ടാവുന്ന അശുഭചിന്തകളുടെ ഫലമായി കോപവും ഭയവുംമൂലം അഡ്രീനല്‍ഗ്രനഥിക്കുണ്ടാകുന്ന ഉത്തേജനവും തന്മൂലം ശരീരത്തില്‍ വരുന്ന മാറ്റങ്ങളും എല്ലാ വൈദ്യശാഖകളും അംഗീകരിക്കുന്നുണ്ട്.
ഉഗ്രരൂപത്തിലുള്ള ക്രോധാവസ്ഥയില്‍ ശരീരം അതി സങ്കീര്‍ണ്ണപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ക്രോധാവസ്ഥ മാറുമ്പോള്‍ സ്ഥൂലശരീരം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുന്നുണ്ട്. എന്നാല്‍ സൂക്ഷ്മശരീരം പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ വളരെ സമയമെടുക്കും.
ആധുനിക മനുഷ്യന്റെജീവിത സാഹചര്യങ്ങള്‍ സദാ സമ്മര്‍ദ്ദങ്ങള്‍ക്കും ക്രോധത്തിനും വിധേയമാണ്. അതിനാല്‍ സൂക്ഷ്മശരീരത്തില്‍ എല്ലാ സമയത്തും രോഗാവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കും. സാധാരണയായി ജീവിതസമ്മര്‍ദ്ദങ്ങളെ നേരിടുവാന്‍ ശരീരത്തെ സഹായിക്കുന്നത് കോര്‍ട്ടിസോണ്‍ പോലുള്ള അന്ത:സ്രാവങ്ങളാണ്. സ്ട്രെസിന്റെപ്രവര്‍ത്തനം കോര്‍ട്ടിസോണ്‍പോലുള്ള അന്ത:സ്രാവങ്ങളുടെ അളവില്‍ വ്യതിയാനം വരുത്തുന്നു. ഉറക്കക്കുറവ്, ക്ഷീണം, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ നിരവധി രോഗങ്ങള്‍ ശരീരത്തിനെയും വിരസത, അസ്വസ്ഥത, മാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ മനസ്സിനെയും ബാധിക്കുന്നു. പലപ്പോഴും ഈ മാറ്റങ്ങള്‍ ജീവശരീരത്തിന്റെനിലനില്‍പ്പിനും നന്‍മക്കുമായി സ്വയം രൂപപ്പെടുത്തുന്നതായികാണാം.
കടുത്ത സമ്മര്‍ദ്ദമുള്ളപ്പോള്‍ ആമാശയത്തിന്റെും, ദഹനരസങ്ങളുടെയും പ്രവര്‍ത്തനം പ്രതികൂലമായിരിക്കും. സ്വസ്ഥമായ മനസ്സുള്ളപ്പോഴേ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയൂ. അങ്ങനെയല്ലാത്ത അവസ്ഥയില്‍ ആഹരിച്ചാല്‍ ഭക്ഷണം ആമാശയത്തില്‍ കിടന്ന് ചീയാനും പുളിച്ച് നുരയാനും തന്‍മൂലം രക്തം വിഷമയമാകാനും സാദ്ധ്യതയുണ്ട്. ഈ സമയം ജീവശരീരം സ്വയം സംരക്ഷണ നടപടി എന്ന നിലയില്‍ വിശപ്പില്ലായ്മ ഉണ്ടാക്കും. എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും- സംഘര്‍ഷങ്ങളും- ശാരീരിക രോഗങ്ങളുണ്ടാക്കും എന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. എന്നാല്‍ മാനസിക സംഘര്‍ഷത്തിന് മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിനും പങ്കുണ്ട് എന്നതിന് ആധുനിക ശാസ്ത്രത്തില്‍ വേണ്ടത്ര സ്ഥാനം നല്‍കി കാണുന്നില്ല.
പ്രകൃതിചികിത്സയുടെ തത്വശാസ്ത്രം ലളിതജീവതത്തിലധിഷ്ഠിതമായി നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ഉത്തേജനമുണ്ടാക്കുന്നതും ഗുരുത്വമുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളെ വെറുക്കുകയും ചെയ്യുന്നു.
ഏകാന്തവിശ്രമവും ഉപവാസവും സമ്മര്‍ദ്ദത്തിന് കൈക്കൊണ്ട ചികിത്സയാണ്. എന്നാല്‍ വ്യക്തി അതിനോട് സമരസപ്പെട്ടതിനുശേഷമേ അനുഷ്ഠിക്കാവൂ. ഭക്ഷണം കഴിക്കാന്‍ അതിയായ താല്പര്യമുള്ള വ്യക്തി ഉപവസിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റൊരു സമ്മര്‍ദ്ദമായി രൂപാന്തരപ്പെടും. അതിനാല്‍ ആദ്യം വേണ്ടത് സമ്മര്‍ദ്ദത്തെകുറിച്ചുള്ള അറിവും ചെയ്യുന്ന ചികിത്സകൊണ്ട് (ഉപവാസം) ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റവും ഗുണവും ബോദ്ധ്യപ്പെടുകയാണ്. കാര്യം ബോദ്ധ്യമായാല്‍ പൂര്‍ണ്ണ വിശ്രമത്തോടൊപ്പം ഉപവാസം ആരംഭിക്കാം. ആത്മശുദ്ധീകരണത്തിന് ഉപവാസം ഏറ്റവും ഉചിതമാണെന്ന് എല്ലാ മതങ്ങളും ഉല്‍ഘോഷിക്കുന്നുണ്ട്.
വിശ്രമിക്കാന്‍ ഒട്ടും അറിയാത്ത ജീവിയായിരിക്കുന്നു ആധുനിക മനുഷ്യന്‍. പ്രവര്‍ത്തിയിലൂടെ ക്ഷീണിക്കപ്പെടുകയും കേടുവരുകയും ചെയ്യുന്ന ശരീരമനസ്സുകള്‍ക്ക് ശുദ്ധീകരണവും നവീകരണും സംഭവിക്കുന്നത് വിശ്രമത്തിലൂടെയാണ്. അനാവശ്യമായുണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കാനായി രാപ്പകല്‍ കഷ്ടപ്പെടുന്ന മനുഷ്യന് വിശ്രമം എന്തെന്നറിയാതെ പോയി. സ്ട്രെസ്സ് മാനേജ്മെന്‍്റ് ആധുനിക മന:ശാസ്ത്ര ശാഖയിലെ ഒന്നാണ്.
മൗനവൃതവും ഉപവാസവും സമ്മര്‍ദ്ദത്തിന് പ്രകൃതി ചികിത്സയിലെ പരിഹാരങ്ങളാണ്. ഇവയിലൂടെ ശരീരത്തിനു ലഭിക്കുന്നത് വിശ്രമമാണ്.
ഏതു തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരമായി പ്രകൃതി ജീവനരീതി മാറുന്നത് അതിന്റെപ്രശംസനീയമായ മിതത്വവീക്ഷണം നിമിത്തമാണ്. പ്രകൃതിയിലെ മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങളെല്ലാം ദൈനംദിന കാര്യങ്ങളില്‍ പുലര്‍ത്തുന്ന മിതത്വം ശ്രദ്ധിക്കുന്നവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകും. മനസ്സിന്റെശാന്തിക്ക് ഇതുതന്നെയാണ് ശരിയായ മാര്‍ഗ്ഗം.

Loading...

Leave a Reply

Your email address will not be published.

More News