Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:47 pm

Menu

Published on December 5, 2015 at 1:24 pm

സ്ത്രീകൾക്കൊപ്പമുള്ള ഭക്ഷണം പുരുഷന്മാരെ തടിയന്മാരക്കും..!!

study-suggests-men-overeat-to-impress-women

സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ ശരീരഭാരം അമിതമായി കൂടുമെന്ന് പഠനറിപ്പോര്‍ട്ട്.അമേരിക്കയിലെ കോർണൽ സർവകലാശാലയിലെ ഗവേഷകർ  ആണ് പുതിയ കണ്ടെത്തലിന്  പിന്നിൽ  .പുരുഷന്മാർ പെണ്‍ സുഹൃത്തുക്കൾക്കൊപ്പംഭക്ഷണം കഴിക്കുമ്പോൾ അവരെ പ്രീതിപ്പെടുത്താൻ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുമെന്നാണ്  റിപ്പോർട്ടിൽ പറയുന്നത്.സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്‌പോള്‍ പുരുഷന്മാര്‍ സാധാരണ കഴിക്കുന്നതിലും 93 ശതമാനം അധികം ഭക്ഷണം കഴിക്കുന്നതായാണ്  കണ്ടെത്തൽ.പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ പുരുഷന്മാര്‍ ഈ സ്വഭാവം കാണിക്കാറില്ലെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ കെവിന്‍ കെഫിന്‍ പറഞ്ഞു. രണ്ടാഴ്ച ഇറ്റലിയിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെ ഭക്ഷണരീതി പഠനവിധേയമാക്കിയാണ് കെവിനും സംഘവും ഈ നിഗമനത്തിലെത്തിയത്. സ്ത്രീകള്‍ക്കൊപ്പവും പുരുഷന്മാര്‍ക്കൊപ്പവും ഭക്ഷണം കഴിക്കുമ്പോള്‍ പുരുഷന്മാര്‍ പെരുമാറുന്ന രീതിയാണ് സംഘം പഠനവിധേയമാക്കിയത്. സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്‌പോള്‍ പുരുഷന്മാര്‍ സാധാരണ കഴിക്കുന്നതിലും 93 ശതമാനം അധികം ഭക്ഷണം കഴിക്കുന്നതായാണ് സംഘം കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News