Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:58 am

Menu

Published on April 4, 2017 at 3:28 pm

വേനലിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വേണ്ട മുന്‍കരുതലുകള്‍

summer-health-problems-preventions

വേനല്‍ എക്കാലത്തേതിനേക്കാളും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ഇത്തവണ. രാവിലെ പത്തുമണി കഴിയുമ്പോള്‍ തന്നെ ചൂടിനെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. സൂര്യാഘാതവും ബോധക്ഷയവും നിര്‍ജലീകരണവുമെല്ലാം ഇക്കാലത്ത് പതിവ് കാഴ്ചയാകും.

ഈ സാഹചര്യത്തില്‍ കൊടുംചൂട് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്തെല്ലാമെന്ന് നോക്കാം.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള സമയത്ത് കഴിവതും പുറത്തിറങ്ങരുത്. കുട്ടികളെ മുറ്റത്താണെങ്കില്‍ പോലും കളിക്കാന്‍ വിടരുത്.

ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാല്‍ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കാം. പൊള്ളലേറ്റുള്ള കുമിളകള്‍ പൊട്ടിക്കരുത്.

summer-health-problems-preventions3

തീവ്രതയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാതെ മുന്‍കരുതലെടുക്കണം. അത്യാവശ്യമുള്ളപ്പോള്‍ പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് മുമ്പ് സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ പുറമേ കാണുന്ന ശരീര ഭാഗങ്ങളില്‍ (ചെവി, മൂക്ക്, നെറ്റി, കഴുത്ത്) പുരട്ടണം.

വീതിയുള്ള അരികുള്ള തൊപ്പികളും കൈ മൂടുന്ന വസ്ത്രങ്ങളും കറുത്ത കുടയും യുവി രശ്മികളില്‍ നിന്നും ചര്‍മത്തെ പരിധിവരെ സംരക്ഷിക്കും.

മരണത്തിനു പോലും കാരണമാകുന്നതാണ് സൂര്യാഘാതം. തലവേദന, തലചുറ്റല്‍, ചിന്താക്കുഴപ്പം, അസ്വസ്ഥത, ചുവന്ന് വരണ്ട ചര്‍മം, ശരീര താപനില കൂടുക എന്നിവയാണ് ലക്ഷണങ്ങള്‍. ഉടനെതന്നെ വൈദ്യസഹായം തേടുകയാണ് നല്ലത്.

തണുപ്പുകാലത്ത് ഹൃദയാഘാതം കൂടുമെന്ന് പറയാറുണ്ട്. ചൂടുകാലവുമായി ബന്ധപ്പെടുത്തി ഇത്തരം പഠനങ്ങളൊന്നുമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാം. ചൂടുകാലത്ത് ഹൃദ്രോഗികള്‍ വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. കടുത്ത ചൂടും അതിനോടൊപ്പമുള്ള കാറ്റും ചേര്‍ന്നാണ് അപകട സാധ്യത കൂട്ടുന്നത്.

വൃക്കരോഗമുള്ളവര്‍ക്കും പ്രായമായവര്‍ക്കും അപകട സാധ്യത ഉള്ള സമയമാണിത്. അതുകൊണ്ട് ആവശ്യമില്ലാതെ വെയിലത്തിറങ്ങി നടക്കരുത്. വെയിലത്തുള്ള അമിതാധ്വാനവും കുറയ്ക്കണം.

ഉയര്‍ന്ന ചൂടില്‍ ഇന്‍സുലിന്‍ പോലുള്ള മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത നഷ്ടമാകാം.അതുകൊണ്ട് മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക കരുതല്‍ വേണം.

summer-health-problems-preventions1

ഉയര്‍ന്ന ചൂടുമൂലം ഗ്ലൂക്കോസ് നിരക്കുകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു വേനലില്‍ കൂടുതല്‍ തവണ രക്തം പരിശോധിക്കണം.

ചൂട് ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകളെ സ്വാധീനിച്ച് തെറ്റായ ഫലങ്ങള്‍ നല്‍കാം. അതുകൊണ്ട് ഇത്തരം ഉപകരണങ്ങളില്‍ നേരിട്ടു ചൂടുതട്ടാതെ ശ്രദ്ധിക്കണം.

ദീര്‍ഘദൂര യാത്രകള്‍ക്കു മുമ്പും പിമ്പും ഷുഗര്‍ പരിശോധിക്കണം. ഇന്‍സുലിന്‍ കൃത്യമായ തണുപ്പില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പാക്കണം.

ചെങ്കണ്ണ് പോലുള്ള നേത്രരോഗങ്ങള്‍ വേനലില്‍ കൂടുതലാകാം. കണ്ണില്‍ മണ്ണു പോയതുപോലുള്ള അസ്വസ്ഥതയും ചുവപ്പുമാണ് ലക്ഷണങ്ങള്‍. ചിലതരം ചെങ്കണ്ണില്‍ കണ്ണില്‍ നിന്നും നീരൊലിപ്പും ഉണ്ടാകാം. ബാക്ടീരിയ (ബാക്ടീരിയല്‍ കണ്‍ജങ്റ്റിവൈറ്റിസ്) കൊണ്ടും വൈറസു കൊണ്ടും (വൈറല്‍ കണ്‍ജങ്റ്റിവൈറ്റിസ്) ചെങ്കണ്ണു വരാം. അതനുസരിച്ച് ലക്ഷണങ്ങളിലും മരുന്നുകളിലും വ്യത്യാസമുണ്ട്. സ്വയം ചികിത്സയ്ക്കു മുതിരാതെ ഡോക്ടറെ കാണുക.

അഞ്ച് മിനിറ്റെങ്കിലും തിളച്ച വെള്ളം കുടിക്കുക. ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രം കുടിക്കുക. വെള്ളം അഞ്ച്എട്ട് മിനിറ്റെങ്കിലും വെട്ടിത്തിളയ്ക്കണം.

മധുരമുള്ള കുപ്പിയിലടച്ച പാനീയങ്ങള്‍ നിര്‍ജലീകരണം കൂട്ടും. കുട്ടികള്‍ക്ക് ഇവ കൊടുക്കേണ്ടി വന്നാല്‍ തന്നെ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു മാത്രം നല്‍കുക.

പഴങ്ങള്‍, സാലഡുകള്‍, എരിവും മസാലയും കുറഞ്ഞ ഭക്ഷണം, ചെറുചൂടുള്ള സൂപ്പ് എന്നിവയാണ് ഈ സീസണില്‍ നല്ലത്. മാംസഭക്ഷണം കുറയ്ക്കുന്നത് ദഹനം സുഗമമാക്കും. പൊതുവേ ഈ സീസണില്‍ വിശപ്പു കുറവായിരിക്കുമെങ്കിലും ആവശ്യത്തിനു ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

summer-health-problems-preventions4

കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോരുംവെള്ളം എന്നിങ്ങനെയുള്ള പാനീയങ്ങള്‍ ജലനഷ്ടത്തോടൊപ്പമുള്ള ധാതുനഷ്ടം തടയും.

ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചുണ്ടിലെ ചര്‍മം വരണ്ടു പൊട്ടാന്‍ തുടങ്ങും. ചുണ്ട് ഇടയ്ക്കിടെ ഉമിനീരുകൊണ്ട് നനയ്ക്കുന്നത് വരള്‍ച്ച കൂട്ടുകയേ ഉള്ളു. വിണ്ടടര്‍ന്ന ചര്‍മം ഇളക്കിമാറ്റാനും ശ്രമിക്കരുത്. പെട്രോളിയം ജെല്ലിയോ ബീസ് വാക്‌സോ അടങ്ങിയ ലിപ്ബാമുകള്‍ ഉപയോഗിക്കുക. വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മൂടുകയുമാകാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News