Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 6:07 pm

Menu

Published on May 15, 2015 at 11:29 am

സുനന്ദയുടെ കൊലപാതകം: സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കും

sunanda-pushkar-death-delhi-police-seeks-lie-detector-test-on-3-witnesses

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു സാക്ഷികളെ നുണപരിശോധനയ്ക്കു വിധേയരാക്കുമെന്നു ഡല്‍ഹി പൊലീസ്. തരൂരിന്‍െറ ഡ്രൈവര്‍ ബജ് രംഗി, സുഹൃത്തായ സഞ്ജയ് ദിവാന്‍, സഹായി നരെയ്ന്‍ സിങ് എന്നിവരെയാണ് പരിശോധനയ്ക്കു വിധേയരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മേയ് 20നു ഹാജരാകാന്‍ മൂന്നു പേര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ഡല്‍ഹി പൊലീസ് ഇതിനായി ഡല്‍ഹി പട്യാല ഹൗസ് കോളനി കോടതിയില്‍ അപേക്ഷ നല്‍കി. മൂന്നുപേരും നല്‍കിയത് കള്ളമൊഴികളാണെന്ന് സംശയമുള്ള സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പൊലീസ് തീരുമാനിച്ചത്.
സംഭവം നടന്നദിവസം സുനന്ദയ്ക്കും തരൂരിനും ഒപ്പം ഇവര്‍ മൂന്നുപേരും ഹോട്ടല്‍മുറിയിലുണ്ടായിരുന്നു. 2014 ജനവരിയില്‍ ഡല്‍ഹിയിലെ ലീലാപാലസ് പഞ്ചനക്ഷത്രഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

സുനന്ദയുടെ കൊലപാതകവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മിലുള്ള ബന്ധത്തെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐ.പി.എല്‍ ടീമിന്‍െറ ഫ്രാഞ്ചൈസി തുടങ്ങിയതില്‍ തരൂരിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് തരൂര്‍ 2010ല്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചു.

Loading...

Comments are closed.

More News