Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ അമ്മയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.അമ്മായിയമ്മ ഇക്കാര്യം പറഞ്ഞ് പലപ്പോഴും വഴക്ക് കൂടാറുണ്ടെന്നും അതുകൊണ്ട് കുട്ടിക്കായുള്ള ഒരുക്കത്തിലാണെന്നും സണ്ണി വ്യക്തമാക്കി. കരിയറില്‍ തിരക്കുള്ള സമയമാണെങ്കിലും അമ്മയാകാനുള്ള തന്റെ ആഗ്രഹം ഉടന്‍ പൂവണിയുമെന്ന് സണ്ണി പറഞ്ഞു.പറ്റിയ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണ്. ഒരു കുട്ടി ജനിക്കുക എന്നത് തുടക്കത്തില്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതിയെന്ന് സണ്ണി പറഞ്ഞു. പോണ്‍ താരം അമ്മയാകുക എന്നൊക്കെ ചിലര്‍ നെറ്റി ചുളിച്ചേക്കാം. എന്നാല്‍, താനും ഭര്‍ത്താവും നല്ല രീതിയിലുള്ള കുടുംബ ബന്ധത്തിലാണ് കഴിയുന്നതെന്ന് സണ്ണി പറയുന്നു.സണ്ണി ഇപ്പോൾ പുതിയ ചിത്രമായ മസ്തിസാദെയും പ്രചാരണപരിപാടികളുടെ തിരക്കിലാണ്.ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.
Leave a Reply