Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:55 pm

Menu

Published on October 1, 2013 at 11:08 am

മഴ പെയ്തു ; ഹൈദരാബാദ് പുറത്ത്

sunrisers-hyderabad-today-crashed-out

അഹമ്മദാബാദ്: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ തുടരാനുള്ള ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നേരിയ സാധ്യത പോലും തകര്‍ത്ത് പെയ്ത മഴ ഇല്ലാതാക്കി.മഴ ചതിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് – ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് മത്സരം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിച്ചു. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യിലെ ആദ്യമത്സരത്തില്‍ ഡക്ക്‌വര്‍ക്ക് ലൂയി നിയമപ്രകാരം വിജയിച്ചു

നേരത്തെ ആദ്യമത്സരത്തിന്റെ അവസാന ഓവറുകള്‍ മഴ കൊണ്ടുപോയെങ്കിലും കളിയുടെ കാര്യത്തില്‍ അതിനോടകം തീരുമാനമായിരുന്നു. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് റണ്‍സിനാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടൈറ്റന്‍സിനെ തോല്‍പിച്ചത്. എ ബി ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ മൂന്നോവറില്‍ വെറും 36 റണ്‍സ് മാത്രം മതിയായിരുന്നു ടൈറ്റന്‍സിന് ജയിക്കാന്‍. എട്ട് പോയിന്റുകളുള്ള ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് ചെന്നൈ കിംഗ്‌സിനെതിരെ ഒരു കളി ബാക്കിയുണ്ട്. ഈ കൡജയിച്ചാല്‍ കരീബിയന്‍ ടീമിന് സെമിയിലെത്താം. ട്രിനിഡാഡ് ഈ കളി തോറ്റാല്‍ എട്ട് പോയന്റ് കൈവശമുള്ള ടൈറ്റന്‍സിനും സെമിയിലെത്താന്‍ സാധ്യത തെളിയും. ഗ്രൂപ്പ് ബിയില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിനോടകം സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News