Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 1:00 pm

Menu

Published on February 28, 2015 at 11:03 pm

പന്നിപ്പനിയെകുറിച്ച് അറിയേണ്ടതെല്ലാം…!!

swine-flu-symptoms-precautions-treatment

ലോകമാകെ ഭീതിപരത്തി പന്നിപ്പനി പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 800 ലധികം ആളുകളാണ് പന്നിപ്പനി മൂലം മരണമടഞ്ഞത്.ആയിരത്തിലേറെ ആളുകള്‍ക്ക് ഇതുവരെ രോഗബാധ സ്ഥിതീകരിച്ചിട്ടുണ്ട്. അടുത്തിടെയായി കേരളത്തിലെ ചിലയിടങ്ങളില്‍ നിന്നും പന്നിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എച്ച്‌.1 എന്‍.1 വൈറസ്‌ എന്ന വൈറസാണ് രോഗം പരത്തുന്നത്. ഇത്‌ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വൈറസാണ്‌. രോഗികള്‍ തുമ്മുകയോ, ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യമ്പോള്‍ ഉണ്ടാകുന്ന കണികകളിലാണ്‌ വൈറസുകള്‍ മറ്റൊരാളിലേക്ക്‌ പ്രവേശിക്കുന്നത്‌. രോഗികളുടെ ശ്രവങ്ങള്‍ പുരണ്ട കൈകളിലൂടെയും തൂവാലകളിലൂടെയും രോഗപ്രസരണം സാധ്യമാകുന്നതാണ്‌. രോഗിയുമായുള്ള സാമീപ്യം ഒരു മീറ്ററിനുള്ളിലായ രോഗ പ്രസരണ സാധ്യത കൂടുതലാണ്‌.

രോഗലക്ഷണങ്ങള്‍

വൈറസ്‌ ശരീരത്തിനുള്ളില്‍ പ്രവേശിച്ച്‌ ഒന്നുമുതല്‍ 7 ദിവസത്തിനുള്ളില്‍ രോഗം പിടിപെടാം. ചിലപ്പോള്‍ ഇത്‌ 6 മണിക്കൂറിനുള്ളിലാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയല്‍, തലവേദന, തുമ്മല്‍, ചുമ, പേശിവേദന, ക്ഷീണം എന്നിങ്ങനെയാണ്‌ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്‌. അപൂര്‍വ്വമായി വയറിളക്കം, ഛര്‍ദ്ദി എന്‌നിവയും അനുഭവപ്പെടാം. ചിലപ്പോള്‍ ന്യുമോണിയ മൂലം (5-10%) മരണം വരെ സംഭവിക്കാം.
ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമേ ഉളവാക്കൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവു, ജലപാനവും ആഹാരവും ഉറപ്പാക്കിയാല്‍ മാത്രം മതിയാകും. അപൂര്‍വ്വമായി ആന്റിബയോട്ടിക്‌ മരുന്നുകള്‍ ആവശ്യം വന്നേക്കാം. വളരെ ചെറിയ ശതമാനം രോഗികള്‍ക്കു മാത്രമേ ആശുപത്രി ചികിത്സവയും, ആന്റി വൈറല്‍ മരുന്നുകളും ആവശ്യമായി വരികയുള്ളൂ.

പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

തുമ്മുകയോ, ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ തൂവാല ഉപയോഗിക്കുകയോ, മാസ്‌ക്  ഉപയോഗിക്കുകയോ ചെയ്യണം.

പനിയുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. വായുവിലൂടെ രോഗം പടരുന്നത് ഒഴിവാക്കാന്‍ മറ്റുള്ളവരില്‍ നിന്നും ആറ് മുതല്‍ 10 അടി വരെ വിട്ടുനില്‍ക്കുക.

രോഗം ബാധിച്ചവര്‍ മാസ്‌ക് ധരിക്കണം, തുമ്മുന്ന സമയത്ത് വായയും മൂക്കും അടച്ചുപിടിക്കണം. പൊതുവായി ഉപയോഗിക്കുന്ന വസ്തുക്കള്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.

വീട്ടിലാര്‍ക്കെങ്കിലും പന്നിപ്പനിയുണ്ടെങ്കില്‍ വീട് ഇടയ്ക്കിടെ വൃത്തിയാക്കുക. ഇത് രോഗം പടരുന്നത് തടയാന്‍ സഹായിക്കും.

രോഗം ബാധിച്ച കുട്ടികളെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം സ്‌കൂളില്‍ വിടുക.

നിങ്ങളുടെ മേഖലയില്‍ പന്നിപ്പനി പടരുന്നുണ്ടെങ്കില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുക.

ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കസേരുകള്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുന്നതിലൂടെയും വൈറസ് പടരാം. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തൊടുന്നത് കഴിയുന്നതും ഒഴിവാക്കുക. അഥവാ തൊടുകയാണെങ്കില്‍ അതിനുശേഷം കൈ നന്നായി കഴുകുക.

കൈ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News