Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 1:22 am

Menu

Published on May 1, 2019 at 9:00 am

നിങ്ങൾക്ക് സ്തനാർബുദം ഉണ്ടോ??

symptoms-of-breast-cancer

കേരളത്തിലെ സ്ത്രീകളിൽ ഏറ്റവുവമധികം കണ്ടുവരുന്നതാണു സ്തനാർബുദം. ഇതു പാരമ്പര്യമായി ലഭിക്കാവുന്ന ഒന്നാണ്. കുടുംബത്തിൽ അമ്മയ്ക്കോ സഹോദരിമാർക്കോ ആർത്തവവിരാമത്തിനു മുമ്പു സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട്. എന്നു കരുതി വരണമെന്നു നിർബന്ധവുമില്ല.

വീട്ടിൽ വച്ചു സ്വയം ചെയ്യാവുന്ന പരിശോധനകളിലൂടെ രോഗമുണ്ടോ എന്നു നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാൽ സ്തനാർബുദങ്ങളിൽ 95 ശതമാനവും പരിപൂർണമായി സുഖപ്പെടുത്താനാകും. സ്തനാർബുദം ഉണ്ടോ എന്നു കണ്ടെത്താൻ മൂന്നു തരം പരിശോധനകളാണു നിലവിലുള്ളത്. ഇതിൽ ഏറ്റവും എളുപ്പം സ്വയം പരിശോധനയാണ്. സ്തനങ്ങളിൽ എന്തെങ്കിലും മുഴകളോ തടിപ്പുകളോ ഉണ്ടോയെന്നു സ്തനം പരിശോധിച്ചറിയുന്ന രീതിയാണിത്. ഇരുപതു വയസുമുതൽ മാസത്തിൽ ഒന്നെങ്കിലും ഇതു ചെയ്യണം.

അഞ്ചു ലക്ഷണങ്ങളാണു സ്തനാർബുദത്തിന്റെതായി കരുതേണ്ടത്. സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന വേദനയില്ലാത്ത തെന്നി മാറാത്ത മുഴകൾ ആണു പ്രധാന ലക്ഷണം. സ്തനഞെട്ടുകളിൽ നിന്നു രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം, രണ്ടു സ്തനങ്ങളും തമ്മിൽ കാഴ്ചയിലുള്ള വ്യത്യാസം, മുലഞെട്ടുകൾ അകത്തേക്കു വലിഞ്ഞിരിക്കുക, സ്തനചർമത്തിലെ തടിപ്പുകളും പാടുകളും എന്നിവ കണ്ടാൽ ഡോക്ടറെ സമീപിച്ചു കാൻസർ ഉണ്ടോയെന്നു പരിശോധിച്ചറിയേണ്ടതാണ്.

ആശുപത്രിയിൽ വച്ചു ഡോക്ടർ നടത്തുന്ന സ്തനപരിശോധയും മാമോഗ്രഫിയുമാണു മറ്റു രണ്ടു പരിശോധനകൾ. സ്തനങ്ങളുടെ എക്സറേ പരിശോധനയാണു മാമോഗ്രാഫി. സ്വയം പരിശോധനയിലൂടെ കാൻസർ ആണോയെന്നു സംശയം തോന്നിയാൽ മാമോഗ്രഫി ചെയ്തു രോഗമുണ്ടോ എന്നുറപ്പാക്കാം. സ്തനങ്ങൾ ഒരു പ്രതലത്തിൽ വച്ചു നന്നായി അമർത്തി കുറഞ്ഞ വോൾട്ടേജിലുള്ള എക്സറേ രശ്മികൾ കടത്തിവിട്ടാണു പരിശോധിക്കുന്നത്. തികച്ചും വേദനാരഹിതമായ പരിശോധനയാണിത്. 20 മുതൽ 39 വയസുവരെയുള്ള കാലത്തു മൂന്നു വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന നടത്തണം. 40 വയസു മുതൽ മാമോഗ്രഫി ചെയ്തു തുടങ്ങണം.

Loading...

Leave a Reply

Your email address will not be published.

More News