Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജംഷഡ്പുര്‍: പ്രതികരണശേഷി നഷ്ടപ്പെടുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി മറ്റൊരു സംഭവംകൂടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ബസില്‍ അവഹേളിച്ചു.
സഹായത്തിനായി കരഞ്ഞു നിലവിളിച്ചിട്ടും ബസിലുണ്ടായിരുന്ന 20 യാത്രക്കാരും അനങ്ങിയില്ല. തുടര്‍ന്ന് ബസില്‍നിന്നു ചാടിയ വിദ്യാർഥിനിക്ക് തലയ്ക്കും കാലിനും പരുക്കുണ്ട്.
ജംഷഡ്പുരില്‍നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യബസ് ഡ്രൈവറെയും രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടക്ടര്‍ ഒളിവിലാണ്.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സുഹൃത്തുക്കളാണ് യുവതിയെ ശല്യം ചെയ്തതിന് പിടിയിലായ യുവാക്കളെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അനൂപ് ടി മാത്യൂ പറഞ്ഞു.
Leave a Reply