Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി ഒന്ന് കുറഞ്ഞുകിട്ടാനായി മാസങ്ങളോളം പട്ടിണി കിടക്കുന്നവരാണ് മിക്കവാരും.പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ദോഷം മാത്രമേ വരുത്തുകയുള്ളൂ.അമിതമായി ആഹാരം കഴിച്ച ശേഷം തടി കൂടിയെന്ന് പറഞ്ഞ് സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായി പല ചികിത്സകളുണ്ട്. വണ്ണം കുറയ്‌ക്കാനുള്ള വഴി എന്നു കേട്ടാല്‍ തന്നെ ആളുകള്‍ ആവേശത്തോടെ അന്വേഷിക്കും. പക്ഷേ ആ ചികിത്സകളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ വിപരീതമായി പരിണമിക്കും. തടി കുറയണമെങ്കില്‍ ആദ്യം വേണ്ടത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട് .അധികം ചിലവില്ലാതെ നിങ്ങളുടെ ആഹാരത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ രണ്ടാഴ്ച കൊണ്ടു തന്നെ നിങ്ങള്‍ക്ക് തടി കുറഞ്ഞു കിട്ടും. അതിനുള്ള ചില എളുപ്പ വഴികളാണ്…
പച്ചക്കറികൽ
നിങ്ങളുടെ തടി കുറയണമെങ്കില്‍ ശരീരത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉണ്ടാവണം. അതിനായി പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ഉരുളക്കിഴങ്ങും വഴുതനയും ഒഴിവാക്കണം.
പഴവര്‍ഗങ്ങള്‍
നിങ്ങളുടെ ജീവിതത്തെ തന്നെ നിറമുള്ളതാക്കാന്‍ കഴിവുള്ളതാണ് പഴവര്‍ഗങ്ങള്‍. തണ്ണിമത്തങ്ങ,കൈതച്ചക്ക,സബര്‍ജല്ലി എന്നീ പഴങ്ങള്‍ കഴിക്കുക. ഇവയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ എത്തുന്നതുവഴി തടി കുറയ്ക്കാന്‍ സഹായിക്കും.
ജ്യൂസുകള്‍
ജ്യൂസുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറി ജ്യൂസും പഴവര്‍ഗ ജ്യൂസും കുടിക്കുക. ഇതില്‍ അല്‍പം പഞ്ചസാരയോ തേനോ ചേര്‍ക്കാവുന്നതാണ്.
മത്സ്യം
നോണ്‍ വെജിറ്റേറിയന്‍ നിര്‍ബന്ധമുള്ളവര്‍ക്ക് മത്സ്യം കഴിക്കാവുന്നതാണ്. എന്നാല്‍ വറുത്ത മീനുകള്‍ കഴിക്കുന്നത് ഒഴിവാക്കാം.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ സഹായകമായ പാനീയമാണ്. ഇത് ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്‍ഷന്‍ വെയ്റ്റ് നീക്കാന്‍ സഹായിക്കും.
പ്രധാന ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് സാലഡ് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ വേവിച്ച് കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അതില്‍ നിന്ന് നഷ്‌ടമാകും. സലാഡിലുള്ള പച്ചക്കറികള്‍ വേവിക്കാത്തതു കൊണ്ട് പോഷകാംശങ്ങള്‍ നഷ്‌ടപ്പെടില്ല. മാത്രവുമല്ല വിശപ്പിനെ നിയന്ത്രിക്കാം, പ്രധാനഭക്ഷണങ്ങളുടെ അളവും കുറയ്‌ക്കാം. ഒലിവ് എണ്ണയോ വിനാഗിരിയോ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പയറു വര്‍ഗ്ഗങ്ങൾ
പയര്‍ വര്‍ഗ്ഗത്തില്‍പെട്ട ധാന്യങ്ങള്‍, തുവര പോലെയുള്ള ധാന്യങ്ങള്‍ എന്നിവ തടി കുറയ്‌ക്കാനുള്ള മാര്‍ഗങ്ങളാണ്. വിശപ്പിനെ നിയന്ത്രിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. മാംസാഹരത്തിലടങ്ങിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ അതിനോടൊപ്പം പയര്‍വര്‍ഗ്ഗങ്ങള്‍ കൂടിയുള്ള മെനു ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫൈബറും ഫോളറ്റും ദഹനത്തിനു സഹായിക്കുന്നതിനോടൊപ്പം കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
പാവയ്ക്ക
കയ്പ്പാണെങ്കിലും പാവയ്ക്ക കഴിക്കുന്നത് ശരീരത്തിന് എന്തുകൊണ്ടു നല്ലതാണ്. കയ്പ്പുള്ള ചുരയ്ക്കയും, ബ്രൊക്കോളിയും കഴിക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.
പശുവിന്‍ പാലും പനീറും
പശുവിന്‍ പാല്‍ പാട നീക്കി ഉപയോഗിക്കാവുന്നതാണ്. പനീര്‍ വിഭവങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ബദാമും പിസ്തയും
ബദാമും പിസ്തയും കഴിക്കുന്നതിലൂടെയും തടി കുറയ്ക്കാം. ഇത് ഓട്‌സില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
ഡാര്‍ക്ക് ചോക്‌ളേറ്റ്
കലോറിയുടെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ഒട്ടും പിന്നില്ലല്ലാത്തതാണ് ഡാര്‍ക്ക് ചോക്‌ളേറ്റ്. പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിനേക്കാള്‍ കുറവാണ് ഡാര്‍ക്ക് ചോക്‌ളേറ്റില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്. ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ ഡാര്‍ക്ക് ചോക്‌ളേറ്റിന് നല്ല പങ്കുണ്ട്. തടി കൂടുമെന്ന ഭയമുള്ളതു കൊണ്ടാണ് മധുരം കഴിക്കണമെന്ന് ഇഷ്‌ടമുള്ളവര്‍ പോലും ഇത് കഴിക്കാത്തത്. എന്നാല്‍ ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നതിലൂടെ മധുരം കഴിക്കാമെന്ന ആഗ്രഹവും സാധിക്കാം, എന്നാല്‍ തടി അമിതമായി കൂടുകയുമില്ല. ഏറ്റവും കുറവ് കലോറി അടങ്ങിയ ഒരു മധുരാഹാരമാണ് ഡാര്‍ക്ക് ചോക്‌ളേറ്റ്.
ചെറുനാരങ്ങ ജ്യൂസ്
ചെറുനാരങ്ങ തടി കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ്. ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ പെട്ടെന്ന് കൊഴുപ്പ് പുറന്തള്ളാം. ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്താല്‍ നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുന്നതുവഴി നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം.
Leave a Reply