Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:33 pm

Menu

Published on November 29, 2014 at 10:45 am

ഗോവ ചലച്ചിത്ര മേളയിലെ ദൂരദര്‍ശന്‍ അവതാരകയുടെ വിഡ്ഡിത്തങ്ങള്‍ യൂട്യൂബില്‍ വൈറലാകുന്നു..![വീഡിയോ]

the-most-stupid-dd-anchor-straight-from-iffi-goa

പനാജി: ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ദൂരദര്‍ശന്‍ അവതാരകയുടെ അവതരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിനിമയെക്കുറിച്ചോ ചലചിത്ര മേളയെക്കുറിച്ചോ മേളയില്‍ പങ്കെടുക്കുന്നവരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത കേലവും സൗന്ദര്യവും വാക്ചാതുരിയും മാത്രമുള്ള ഒരു അവതാരകയെയാണ് ദൂരദര്‍ശന്‍ ഗോവയിലേക്ക് അയച്ചത്.’ഏറ്റവും വിഡ്ഢിയായ ടെലിവിഷന്‍ അവതാരക’ എന്ന പേരില്‍ യൂ ട്യുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ അതിവേഗം പ്രചരിക്കുകയാണ്. ചലചിത്രമേളയില്‍ പങ്കെടുത്ത ആളുകളെ കണ്ടാല്‍ത്തന്നെ ഇന്ത്യ വികസിക്കുകയാണെന്ന് മനസിലാക്കാമെന്ന് അവതാകര പറയുന്നുണ്ട് . പ്രശസ്ത ഹോങ്കോങ് നടന്‍ ടോണി ല്യൂങിനോട് സിനിമ കാണാന്‍ ഇഷ്ടമാണോയെന്നാണ് അവതാരക ചോദിക്കുന്നത്.ഗവണ്‍മെന്റ് എന്നതിന് പകരം ഗവര്‍ണ്ണര്‍ എന്ന് പറയുന്ന അനേകം വിഡ്ഢിത്തങ്ങളും ഈ അവതാരക തട്ടിവിടുന്നു.ഇത്രയും വലിയ ഒരു പരിപാടിയുടെ അവതാരകയായി ദൂരദര്‍ശന്‍ ഒരു സിനിമാ മാധ്യമ പ്രവര്‍കത്തയേയോ അല്ലെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകയേയോ അവതരിപ്പിച്ചുകൂടായിരുന്നോ എന്നാണ് കാണുന്നവര്‍ക്ക് തോന്നുന്ന സംശയം. സൗന്ദര്യവും വാചാലതയും മാത്രമാണ് യോഗ്യതയായി പരിഗണിച്ചതെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ ഓരോ വാക്കുകളും. മുന്‍പ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പെങിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സി എന്നതു റോമന്‍ സംഖ്യയായ ‘ഇലവനാ’ണെന്നു തെറ്റിദ്ധരിച്ച് വായിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അവതാരകയെ നീക്കിയാണ് ദൂരദര്‍ശന്‍ മുഖം രക്ഷിച്ചത്.


Loading...

Leave a Reply

Your email address will not be published.

More News