Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമാര്‍ സംഗക്കാരയുടെ ഓട്ടോഗ്രാഫിനായി ഏറെ നേരം കാത്തിരിക്കുന്ന ആരാധകരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ കാത്ത് നിന്ന് സംഗക്കാര കപില്‍ദേവിന്റെ ഓട്ടോഗ്രാഫ് സ്വന്തമാക്കിയ സംഭവമുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്‍റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ നില്‍ക്കുന്ന കുഞ്ഞ് സംഗക്കാര.1993ല്‍ ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ആണ് കപിലിന്‍റെ ഓട്ടോഗ്രാഫ് സംഗക്കാര സ്വന്തമാക്കിയത്.കപിലിനെ ഒരു നോക്ക് കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന അന്നത്തെ സംഗക്കാരയാണ് നമ്മുടെ കാലത്തെ ഇതിഹാസതാരങ്ങളിലൊരാളായി വളര്‍ന്നത്. സംഗക്കാര വിരമിക്കുമ്പോള്‍ മാത്രം ചിത്രം പുറത്തുവിട്ടാല്‍ മതിയെന്ന സംഗക്കാരയുടെ അമ്മയുടെ ആഗ്രഹം മാനിച്ചാണ് ഇത്രയും നാള്‍ മാധ്യമങ്ങൾ ഈ ദൃശ്യം പ്രേക്ഷകരിലേക്ക് എത്തിക്കാതിരുന്നത്.
Leave a Reply