Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:18 pm

Menu

Published on July 28, 2015 at 5:50 pm

ചെരിപ്പില്ലാതെ നടക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും

the-surprising-health-benefits-of-going-barefoot

ചെരിപ്പിട്ടു നടന്നാല്‍ ഗുണങ്ങള്‍ പലത്. എന്നാല്‍ ചെരിപ്പില്ലാതെ നടന്നാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ. ചെരിപ്പില്ലാതെ നടന്നാലുള്ള ഗുണങ്ങള്‍ അറിയൂ. ചെരിപ്പില്ലാതെ നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് കാല്‍മസിലുകളിലേക്കുള്ള രക്തപ്രവാഹം. പുല്ലിലും മണലിലും നടക്കുന്നതാണ് കൂടുതല്‍ ഗുണകരം. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കുന്നതിനും ചീത്ത മൂഡെങ്കില്‍ ഇതു മാറ്റുന്നതിനും ചെരിപ്പില്ലാതെ നടക്കുന്നത് ഗുണം നല്‍കും. കാലുകളിലെ ഓരോ നാഡികളും നിലത്ത് അമരുമ്പോള്‍ ഇത് ശരീരത്തില്‍ പൊസറ്റീവ് ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണ്.കാഴ്ചയുമായി ബന്ധപ്പെട്ട ഒരു നാഡി കാലിനടിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് ചെരിപ്പില്ലാതെ നടക്കുമ്പോള്‍ കാഴ്ചയെ സഹായിക്കുന്നത്. ഇന്‍സോംമ്‌നിയ പോലെ ഉറക്കവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിഹരിക്കാനും ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണ്.യോഗ ചെയ്യുന്നതിനു സമമാണ് ചെരിപ്പില്ലാതെ അല്‍പനേരം നടക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News