Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യവും സൗന്ദര്യവും ഉള്ള ചർമ്മമാണ് ഏവർക്കും ആഗ്രഹം. എന്നാൽ ഏക്കാലവും ചർമത്തെ സംരക്ഷിക്കാൻ നമുക്ക് ആവാറില്ല. നമ്മുടെ ജീവിതശൈലി, കാലാവസ്ഥാ, ഭക്ഷണരീതി, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം എന്നിവ ചർമ സൗന്ദര്യത്തെ ബാധിച്ചേക്കാം. ചർമത്തെ ബാധിക്കുന്ന ഏഴ് പ്രധാന ഭക്ഷണരീതി ഇവയാണ്.

* പഞ്ചസാര
പഞ്ചസാര രക്തത്തില്‍ എത്തി കോശജ്വലനത്തെ ത്വരിതപ്പെടുത്തുന്നതു ചെയ്യുന്നതു വഴി തടിപ്പുകള്‍, ചുളിവുകള്‍, മുഖക്കുരു എന്നിവ നിലവിലുള്ള അവസ്ഥകളെ രൂക്ഷമാക്കുന്നു. പഞ്ചസാര പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും ശരീരത്തെ ബാക്ടീരിയകളോട് പൊരുതുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നതുമൂലം മുഖക്കുരു പോലെയുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

*കാപ്പി
മൂത്രവിസര്‍ജനം കൂട്ടുമെന്നതിനാല്‍ കാപ്പി നിര്‍ജലീകരണത്തിനു കാരണമാവുന്നു. ശരീരത്തില്‍ ശരിയായ രീതിയില്‍ ജലാംശമുണ്ടെങ്കില്‍ ആരോഗ്യമുള്ള ചര്‍മവും ഉണ്ടായിരിക്കും.

*വറുത്ത ആഹാരങ്ങള്‍
വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. സസ്യഎണ്ണകള്‍ ചൂടാക്കുന്ന അവസരത്തില്‍, ഫ്രീ റാഡിക്കലുകള്‍ സ്വതന്ത്രമാക്കപ്പെടുകയും അത് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനു കാരണമാവുകയും ചെയ്യുന്നു. ഇതുമൂലം, കോശങ്ങള്‍ക്ക് വേഗത്തില്‍ പ്രായം ബാധിക്കും.

*പായ്ക്കറ്റ് ഫുഡ്
സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിരിക്കുമെന്നതിനാല്‍ പൊതുവായ ആരോഗ്യത്തിനും ചര്‍മത്തിനും ഹാനികരമാണ്. ഇവ ദഹനത്തിനും ബുദ്ധിമുട്ടുണ്ടാക്കും.

*മദ്യം
മദ്യം നിര്‍ജലീകരണത്തിനു കാരണമാകുന്നതു മൂലം ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞ അളവില്‍ മദ്യപിക്കുന്നത് വലിയ ദോഷം ചെയ്യില്ലെങ്കിലും അമിതമായി മദ്യപിക്കുന്നതു മൂലം ചര്‍മം വരളുകയും നേരത്തെയുള്ള ചര്‍മത്തിന്റെ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

*റെഡ് മീറ്റ്
റെഡ് മീറ്റ് കഴിക്കുന്നതു മൂലം കൊളസ്‌ട്രോള്‍ നിലയും പൂരിത കൊഴുപ്പിന്റെയും നിലയും ഉയരും. ഇത് ശരീരത്തില്‍ കോശജ്വലനത്തിനു കാരണമാകും. ഇത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുവരുത്തുകയും ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

*ഉപ്പിന്റെ അമിത ഉപയോഗം
കൂടിയ അളവില്‍ ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തും. ഇത് ചര്‍മത്തിന് പ്രായം ബാധിക്കുന്നത് വേഗത്തിലാക്കുകയും ചുളിവുകള്‍ സൃഷ്ടിക്കുകയും ചെയ്യും. നിങ്ങള്‍ ധാരാളം ഉപ്പുപയോഗിക്കുന്ന ആളാണെങ്കിലും ചര്‍മ്മത്തില്‍ പറയത്തക്ക മാറ്റങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എങ്കിലും ഒരു കാര്യം ഓര്‍ക്കുക, പ്രായമാകുന്നതിനനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും.
Leave a Reply