Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 1:56 am

Menu

Published on September 5, 2019 at 12:14 pm

ഈ ഭക്ഷണ പദാർത്ഥങ്ങൾ വീണ്ടും ചൂടാക്കിയാല്‍ !!

these-foods-increase-cancer-possibility-if-reheat

ഇന്നത്തെ കാലത്ത് മഹാമാരി പോലെ പടര്‍ന്നു പിടിയ്ക്കുന്ന ഒന്നാണ് ക്യാന്‍സര്‍. പിറന്നു വീഴുന്ന നവജാത ശിശുക്കള്‍ മുതല്‍ ഏതു പ്രായത്തിലുമുള്ളവരെ പിടി കൂടുന്ന ഒന്നാണിത്. കണ്ടു പിടിയ്ക്കുവാന്‍ വൈകുന്നുവെന്നതും മറ്റു പല സാധാരണ രോഗങ്ങളോടും സാമ്യമുള്ളതുമായ ലക്ഷണങ്ങളും ഈ രോഗത്തെ കൂടുതല്‍ ആപല്‍ക്കരമാക്കുന്നു.

ക്യാന്‍സര്‍ ഇന്നത്തെ കാലത്തു പടര്‍ന്നു പിടിയ്ക്കുന്നതിന് കാരണമായി പലതും പറയുന്നുണ്ട്. ഇതില്‍ പ്രധാന സ്ഥാനത്തു നില്‍ക്കുന്നത് ആഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതില്‍ പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലും അടിയ്ക്കുന്ന രാസ വസ്തുക്കള്‍, ഭക്ഷണ വസ്തുക്കളില്‍ ചേര്‍ക്കുന്ന മായം എന്നിവ പ്രധാനപ്പെട്ടതാണ്. ഇതല്ലാതെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ എണ്ണയില്‍ വറുത്തു കഴിയ്ക്കുന്നത്. ഇതേ എണ്ണ മറ്റു ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിയ്ക്കുന്നത് എന്നതെല്ലാം തന്നെ പ്രശ്‌നങ്ങളാണ്.

ഭക്ഷണ വസ്തുക്കള്‍ പാചകം ചെയ്ത് ചൂടോടെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഫ്രഷായ ഭക്ഷണം ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളുടേയും സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഭക്ഷണം ചൂടാക്കി കഴിയ്ക്കുന്ന ശീലം, അതായത് പഴയ ഭക്ഷണം ചൂടാക്കി കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതില്‍ അപകടകരമായ ഒന്നുമില്ലെങ്കിലും ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ചൂടാക്കി കഴിയ്ക്കുന്നത് ക്യാന്‍സര്‍ വരാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് സയന്‍സ് വിശദീകരണം. ഇതില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വരെ പെടുന്നുമുണ്ട്.

ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളെ കുറിച്ചറിയൂ, ഇവ ചൂടാക്കി കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിയ്ക്കൂ. ഫ്രഷായി കഴിച്ചാല്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ് ഇത്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പലര്‍ക്കും ഇഷ്ടമല്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. എന്നാല്‍ വീണ്ടും ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ വരെ വരുത്തുവാന്‍ സാധ്യതയുള്ള ഭക്ഷണമാണ് ഇത്. സാധാരണ ഗതിയില്‍ ഇതില്‍ അടങ്ങിരിയിക്കുന്ന നൈട്രിക് ഓക്‌സൈഡ് ബിപി കുറയ്ക്കുവാന്‍ സഹായിക്കും. എന്നാല്‍ വീണ്ടും ചൂടാക്കുമ്പോള്‍ ഇത് നൈട്രേറ്റുകളും പിന്നീട് നൈട്രോസാമിനുകളാലും മാറും. ഇവ ക്യാന്‍സര്‍ കാരണമാകുന്ന ഒന്നാണ്.

മുട്ട

മുട്ടയും ആരോഗ്യകരമായ ഒരു ഭക്ഷണ വസ്തുവാണ്. എന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിച്ചാല്‍ അനാരോഗ്യകരമെന്നു വിശേഷിപ്പിയ്ക്കാവുന്ന ഒന്നാണിത്. ഇതില്‍ ഭക്ഷ്യവിഷബാധയ്ക്കും ഇതു പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാല്‍മൊണെല്ല എന്ന ഒരു ബാക്ടീരിയയുണ്ട്. ഇത് വേവിച്ച ശേഷം എത്ര സമയം പുറത്തു വയ്ക്കുന്നുവോ അത്രയും ബാക്ടീരിയയും വര്‍ദ്ധിയ്ക്കും. വീണ്ടും ചൂടാക്കിയാലും ഇതേ അപകടമുണ്ട്. മുട്ട തയ്യാറാക്കിയാല്‍ ഉടന്‍ കഴിയ്ക്കുന്നതാണ് ആരോഗ്യകരം എന്നു വേണം, പറയുവാന്‍.

ചീര

ചീര പോലുള്ള ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതിലും ബീറ്റ്‌റൂട്ടിലെന്നതു പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ ക്യാന്‍സര്‍ കാരണമായി മാറുകയാണ്. അതായത് ഇവ കാര്‍സിനോജനിക് ആയി മാറുന്നു. ഇലക്കറികള്‍ക്കെല്ലാം തന്നെ ഈ പ്രശ്‌നമുണ്ട്. ഇവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങും ഇത്തരം പ്രശ്‌നമുള്ളൊരു ഭക്ഷണ വസ്തുവാണ്. ചൂടാക്കിയാല്‍ വീണ്ടും വിഷമയമാകുന്ന ഒന്നാണിത്. വീണ്ടും ചൂടാക്കേണ്ട ആവശ്യം പോലുമില്ല, ഇവ വേവിച്ച ശേഷം തണുത്തു കഴിഞ്ഞാല്‍ ഇതില്‍ അനാരോഗ്യകരമായ ക്ലോസ്ട്രിഡിലും ബോട്ടുലിനിയം എന്നൊരു ബാക്ടീരിയയുണ്ടാകുന്ന. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ഉണ്ടാക്കിയ ശേഷം ഇതു വീണ്ടും ചൂടാക്കരുതെന്നു മാത്രമല്ല, പെട്ടെന്നു തന്നെ കഴിയ്ക്കുകയും വേണം.

കോഴിയിറച്ചി

കോഴിയിറച്ചിയും ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. മുട്ടയിലെ അതേ ബാക്ടീരിയ, സാല്‍മൊണെല്ല തന്നെയാണ് കോഴിയിറച്ചി പഴകുന്തോറും ഉണ്ടാകുന്നത്. ഇതും ആരോഗ്യപരമായ ദോഷങ്ങള്‍ ഏറെ വരുത്തി വയ്ക്കുന്ന ഒന്നു തന്നെയാണ്.

വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും

ചില പ്രത്യേക എണ്ണകള്‍ ആരോഗ്യത്തിനു നല്ലതാണ്. ചണവിത്തിന്റെ ഓയില്‍ അതായത് ഫ്‌ളാക്‌സ് സീഡ് ഓയില്‍, ഒലീവ് ഓയില്‍, കനോല ഓയില്‍ എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡുകളും അസംസ്‌കൃത കൊഴുപ്പുകളും അടങ്ങിയതാണ്. എന്നാല്‍ വീണ്ടും ചൂടാക്കിയാല്‍, ഇവയിലുണ്ടാക്കിയ ഭണ വസ്തുക്കള്‍ വീണ്ടും ചൂടാക്കിയാല്‍ ക്യാന്‍സര്‍ കാരണമാകുന്ന ഒന്നാണിത്. ഇതു പോലെ വറുത്തു കോരിയ എണ്ണ വീണ്ടും ഉപയോഗിയ്ക്കുകയുമരുത്. ഇതും ദോഷം വരുത്തും. വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും വീണ്ടും ചൂടാക്കരുത്. ഇതെല്ലാം തന്നെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ചോറ്

ചോറ് ഇത്തരത്തില്‍ ഒന്നാണ്. നാം മിക്കവാറും പേരും ചൂടാക്കി കഴിയ്ക്കുന്ന ഒന്ന്. ഇതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉല്‍പാദിപ്പിയ്ക്കപ്പെട്ട വിഷാംശമുണ്ടാക്കുന്നു. ടോക്‌സിനുകള്‍ ഭക്ഷ്യവിഷബാധയ്ക്കു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള പല രോഗള്‍ക്കും കാരണവുമാണ്. ചോറു ചൂടാക്കി നമ്മള്‍ റൂം ടെംപറേച്ചറില്‍ വയ്ക്കുമ്പോള്‍ ഈ ബാക്ടീരിയ ഇരട്ടിയാകുന്നു.

Loading...

Leave a Reply

Your email address will not be published.

More News