Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:33 am

Menu

Published on March 16, 2019 at 9:00 am

ജിമ്മില്‍ പോകാനൊരുങ്ങും മുന്‍പ്

things-to-be-known-before-gym-workout

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പതിവിലും ശ്രദ്ധാലുക്കളാണ് ഇന്നത്തെ തലമുറ. ശരീര സൗന്ദര്യവും ആരോഗ്യവും ലക്ഷ്യം വെച്ച് ജിമ്മില്‍ പോകുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് രക്ഷ നേടുകയും ഭാവിയില്‍ വന്നേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കുകയും ലക്ഷ്യം വെച്ചാണ് പലരും ജിമ്മുകളെ ആശ്രയിക്കുന്നത്.

എന്നാല്‍ ക്ഷമ ഒരല്‍പം കുറവുള്ളവരും ഇക്കൂട്ടത്തിലുണ്ട്. എത്രയും വേഗം സിക്‌സ് പാക്ക് ഉണ്ടാക്കണം. ബോളിവുഡിലെ താരരാജാക്കന്‍മാരെപ്പോലെ മസില്‍ വീര്‍പ്പിച്ചെടുക്കണം എന്നതൊക്കെയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ എല്ലാമായി എന്നു വിചാരിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ജിമ്മിലേക്ക് ഒടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പെട്ടെന്നു മസില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന പല ചെറുപ്പക്കാരും ജിമ്മിലൊക്കെ ചെന്ന ഉടനേ തന്നേ കഠിനമായ വര്‍ക്ക് ഔട്ടുകള്‍ പരിശീലനങ്ങള്‍ ആരംഭിക്കും. വേണ്ടത്ര പരിശീലനം കിട്ടിയിട്ടില്ലാത്ത ട്രെയിനര്‍മാര്‍ ഇതിനെ എതിര്‍ക്കാറുമില്ല. ഫലമോ പരിക്കുകളും ആരോഗ്യപ്രശ്‌നങ്ങളും.

ജിമ്മിലോ ഫിറ്റ്‌നസെന്ററിലോ പരിശീലനം ആരംഭിക്കുന്നവര്‍ അവരവരുടെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ട്രെയ്‌നറോടു തുറന്നു പറഞ്ഞശേഷമേ ആരംഭിക്കാവൂ.

ജിമ്മില്‍ എത്തിയ ഉടനേ ട്രെഡ്മില്ലിലേക്കോ സൈക്കിളിലേക്കോ, വാം അപ്പിനായി പോകുന്നവരുണ്ട്. സത്യത്തില്‍ അവയൊന്നും വാം അപ് അല്ല. . ശരിക്കുള്ള വ്യായാമങ്ങളാണ്. നെക്‌റൊട്ടേഷന്‍ മുതല്‍ സ്‌ട്രെച്ചിങ് വരെയുള്ളവ 10 -15 മിനിട്ടെങ്കിലും ചെയ്തശേഷമേ പ്രധാന വ്യായാമങ്ങളിലേക്കു കടക്കാവൂ.

ജിമ്മില്‍ പോകുന്നുണ്ടല്ലോ, അതിനാല്‍ എന്തും എങ്ങനെയും കഴിക്കാം എന്ന തെറ്റായ ധാരണ തെറ്റാണ്. ജങ്ക് ഫുഡുകളും, അമിത കൊഴുപ്പടങ്ങിയ ഭക്ഷണ സാധനങ്ങളും, എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന സ്വഭാവവും എല്ലാം ഉപേക്ഷിച്ചിട്ട് വേണം ജിമ്മില്‍ പോകാന്‍.

ജിമ്മിലെ വ്യായാമങ്ങളും ആഹാര നിയന്ത്രണങ്ങളുമെല്ലാം നിര്‍ജലീകരണത്തിന് കാരണമായേക്കാം. അത് നിങ്ങളുടെ മസിലുകളെയും ചര്‍മ്മത്തേയുമെല്ലാം ദോഷകരമായി ബാധിക്കും. അതിനാല്‍ ശരീരത്തിന് ആവശ്യമുള്ളത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ജിമ്മിലെ എല്ലാ വ്യായാമങ്ങളും ചെയ്ത് എത്രയും പെട്ടെന്ന് ഫിറ്റ്‌നസ് നേടാം എന്ന ചിന്ത അത്ര നന്നല്ല. നിങ്ങള്‍ പോകുന്ന ജിമ്മില്‍ പല തരത്തിലുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ടാകും. എന്നല്‍ അതെല്ലാം നിങ്ങള്‍ക്ക് ചെയ്യാനുള്ളതല്ല എന്ന് മനസിലാക്കുക.

നിങ്ങളുടെ ആവശ്യം എന്താണെന്ന് കൃത്യമായി ട്രെയിനറെ അറിയിക്കുക. അമിത ഭാരം കുറക്കാനാണോ, അരക്കെട്ടിന്റെ വണ്ണം കുറക്കാനാണോ, പേശികള്‍ക്ക് ഉറപ്പ് ലഭിക്കാനാണോ അതോ കൈകാലുകള്‍ക്ക് ബലം ലഭിക്കാനാണോ അതുമല്ലെങ്കില്‍ ആരോഗ്യകരമായ ദിനചര്യയുടെ ഭാഗമാണോ ഈ ജിമ്മില്‍ പോക്ക് എന്ന് വ്യക്തമാക്കുക. നിങ്ങളുടെ ആവശ്യം എന്താണോ അതിനുള്ള വ്യായാമങ്ങളില്‍ ശ്രദ്ധിക്കുക.

വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഒരു പരിശീലനത്തിലും ഏര്‍പ്പെടരുത്. വ്യായാമം ചെയ്യുമ്പോള്‍ ധാരാളം ഊര്‍ജം ചെലവാകുമെന്നതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള സ്‌നാക്‌സോ, ഒരു ഏത്തപ്പഴമോ മറ്റോ കഴിക്കുന്നത് നല്ലതാണ്.

ജിമ്മിലും മറ്റു വ്യായാമം ചെയ്യുന്നതിനിടയില്‍ പേശികള്‍ക്കോ സന്ധികള്‍ക്കോ വേദന തോന്നിയാല്‍ അപ്പോള്‍ തന്നെ വ്യായാമം നിര്‍ത്തണം. എന്നാല്‍ ആ വേദന കണക്കാക്കാതെ വീണ്ടും വ്യായാമം തുടര്‍ന്നാല്‍ വേദന മാറിക്കൊള്ളുമെന്ന തെറ്റിധാരണയില്‍ പലരും ആ വ്യായാമങ്ങള്‍ തുടരും . ഇത് അപകടകരമാണ്. മസില്‍ ഫൈബറുകള്‍ പൊട്ടുകയോ സന്ധികളില്‍ ക്ഷതം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ഈ വേദന ആരംഭിക്കുന്നത്.

പതിനായിരക്കണക്കിനു പേശീനാരുകള്‍ ഓരോ പേശിയിലുമുണ്ടാകും അതില്‍ ഒരു പരിധിക്കുമുകളില്‍ എണ്ണം പൊട്ടുമ്പോഴാണ് വേദന തുടങ്ങുന്നത്. പേശികളുടെ നിലവിളിയാണ് ഈ വേദന. വേദന കുറയ്ക്കാന്‍ ഐസ് പാക്ക് വെയ്ക്കുന്നതു നല്ലതാണ്. പേശീനാരുകള്‍ പൊട്ടുന്നതിനൊപ്പം പൊട്ടുന്ന അതിസൂക്ഷ്മരക്തക്കുഴലുകളില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാനും വേദനാസംവേദനം കുറയ്ക്കാനും തണുപ്പ് നല്ലതാണ്. തണുപ്പിനു പകരം ചൂടു നല്‍കുന്നത് അബദ്ധമാണ്. കാരണം പൊട്ടിയ രക്തക്കുഴലുകള്‍ വികസിച്ച് രക്തസ്രാവം കൂട്ടാന്‍ അതിടവരുത്തും. ഇതുവേദന കൂട്ടൂകയേ ഉള്ളൂ.

ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ വ്യായാമം ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കും എന്ന ധാരണ മാറ്റിവെക്കുക. നിങ്ങളുടെ ശരീരത്തിന് താങ്ങാവുന്നതിലും അധികം വ്യായാമം ചെയ്താല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പേശികളിലെയും സന്ധികളിലേയും ബലക്ഷയത്തിനും പൊട്ടലിനും ഒപ്പം എല്ലുകളുടെ തകരാറുകള്‍ക്കും ഇത് വഴിവെക്കും. അവസാനം ശരീരം തളര്‍ന്ന അവസ്ഥയില്‍ എത്തിച്ചേരാനും സാധ്യതയുണ്ട്. അതിനാല്‍ അമിത വ്യായാമം പാടില്ല.

അതുപോലെ മിക്കവരും ചെയ്യുന്ന ഒരു അബദ്ധമാണ്. വ്യായാമം മൂലമുള്ള ഈ പേശീവേദനയ്ക്ക് തൈലമോ മറ്റോ പുരട്ടി ഉഴിയുന്നത്. മസില്‍ ഫൈബറുകള്‍ക്കൊപ്പം പൊട്ടിയ സൂക്ഷ്മരക്തക്കുഴലുകളില്‍ നിന്നുള്ള രക്തസ്രാവം തനിയേ രക്തം കട്ടപിടിച്ച് അവസാനിച്ചിരിക്കുമ്പോഴായിരിക്കും ആ ഭാഗം തിരുമ്മുന്നത്. ഇതു രക്തസ്രാവം വീണ്ടും ആരംഭിക്കാനോ വര്‍ദ്ധിപ്പിക്കാനോ പുനരാരംഭിക്കാനോ കാരണമാകും. വേദന കൂട്ടൂകയും ചെയ്യും. അതിനാല്‍ വ്യയാമംമൂലമുണ്ടാകുന്ന മസില്‍വേദനയ്ക്ക് തിരുമ്മല്‍ വേണ്ട.

Loading...

Leave a Reply

Your email address will not be published.

More News