Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:39 pm

Menu

Published on February 13, 2017 at 6:43 pm

ഓടുന്നത് നല്ലതാണ്, പക്ഷെ

things-to-be-taken-care-before-running-exercise

ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ആളുകള്‍ വ്യായാമം പതിവാക്കി വരികയാണ്. ശരീരത്തിന് സമ്പൂര്‍ണമായ വ്യായാമം ലഭിക്കാനുള്ള ഏറ്റവും നല്ല പ്രവൃത്തികളിലൊന്ന് ഓട്ടമാണ്.

എന്നാല്‍ ഓട്ടമടക്കമുള്ള ഏതൊരു വ്യായാമത്തിലേര്‍പ്പെടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശ്രദ്ധമായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഗുണത്തെക്കാളുപരി ദോഷകരമാകും.

things-to-be-taken-care-before-running-exercise1

ഓട്ടത്തിനു മുന്‍പ് ഒരിക്കലും ധാരാളം വെള്ളം കുടിക്കരുത്. ഇത് അത് അസ്വസ്ഥതയ്ക്ക് കാരണമാകും. എന്നാല്‍ ഓട്ടത്തിനുമുമ്പ് കുറച്ചു വെള്ളം കുടിക്കുകയും വേണം. കാരണം ഓട്ടത്തിനിടയില്‍ ജലാംശം നഷ്ടമാവുകയും ശരീരം തളരുകയും ചെയ്യും. അതിനാല്‍ ഓട്ടത്തിനിടയ്ക്ക് വെള്ളം കുറഞ്ഞ അളവില്‍ ഇടയ്ക്കിടെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇവയില്‍ തന്നെ അധികം മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം.

ചായ, കാപ്പി എന്നിവയും ഓടുന്നതിന് മുന്‍പ് ഒഴിവാക്കുക. ശരീരത്തിന്റെ താപനില കൃത്യമായ അളവില്‍ നിലനില്‍ക്കുന്നതിന് ഇത് സഹായിക്കും. എഴുന്നേറ്റ ഉടന്‍ ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക.

ഓടുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുന്നത് തീരെ നല്ലതല്ല. ആമാശയം നിറഞ്ഞ അവസ്ഥയില്‍ ഓടുന്നത് യാതൊരു കാരണവശാലും നല്ല ഫലം ചെയ്യില്ല. ഭക്ഷണം കഴിച്ചതിനു ശേഷം ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ ഓട്ടത്തിനിറങ്ങാവൂ.

ഓട്ടത്തിനു മുന്‍പ് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുക. ശരീരത്തിന് കൂടുതല്‍ അയവ് ലഭിക്കാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ ശരീരം പെട്ടന്ന് മടുക്കുകയും ഓട്ടം മതിയാക്കണമെന്ന തോന്നല്‍ ശക്തമാവുകയും ചെയ്യും.

ഓട്ടത്തിനു മുമ്പ് സ്റ്റാറ്റിക് വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കട്ടിയേറിയ വ്യായാമങ്ങള്‍ക്കുശേഷം ശരീരത്തിനു വഴക്കമുണ്ടാകാനും ശരീരം തണുപ്പിക്കാനുമാണ് സ്റ്റാറ്റിക് വ്യായാമങ്ങള്‍ ചെയ്യാറ്. ഇതിന് പകരം ഡൈനാമിക് വ്യായാമങ്ങളാണ് ഓട്ടത്തിനുമുമ്പ് ശരീരത്തിന് നല്ലത്. ഇത് മസിലുകള്‍ ഉറയ്ക്കാനും സന്ധികള്‍ക്ക് വഴക്കമുണ്ടാകാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News