Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:39 pm

Menu

Published on January 17, 2017 at 12:04 pm

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

things-to-know-about-baby-bathing-child

നവജാത ശിശുക്കശുടെ സംരക്ഷണം ഏറെ ശ്രദ്ധവേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഓരോ കാര്യങ്ങളും ഇതുപോലെ ഏറെ  ശ്രദ്ധിക്കണം. അത്തരത്തിലൊന്നാണ് നവജാത ശിശുക്കളുടെ കുളി. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കുഞ്ഞുങ്ങളെ ജനിച്ചയുടനെ നെയ്യില്‍ ഇന്തുപ്പ് ചേര്‍ത്ത്, ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് നല്ലതാണ്. ശരീരത്തിലെ അഴുക്ക് മുഴുവന്‍ പോകാന്‍ ഇത് ഉപകരിക്കും. അടുത്ത തവണ കുളിപ്പിക്കുമ്പോള്‍ ബലാതൈലം പുരട്ടി കുഞ്ഞിനെ കുളിപ്പിക്കാം. സാധാരണ പ്രസവം ആണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഇത് ക്ഷീണമുണ്ടാക്കും. കുഞ്ഞ് വളരെയേറെ സമ്മര്‍ദ്ദമെടുത്താണ് അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവരുന്നത്. ആ ക്ഷീണമൊക്കെ മാറാനായി ബലാതൈലം തേപ്പിക്കുന്നത് നല്ലതാണ്.

ഇതിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യം വെന്ത വെളിച്ചെണ്ണയാണ്. എപ്പോഴും ചെറുചൂടുവെള്ളത്തില്‍ വേണം കുഞ്ഞിനെ കുളിപ്പിക്കാന്‍. കുഞ്ഞിനെ എണ്ണ തേപ്പിച്ചുകഴിഞ്ഞാല്‍ പരമാവധി 15 മിനിറ്റിനുളളില്‍ കുളിപ്പിക്കണം. പ്രത്യേകിച്ചും തല. ദേഹത്ത് വേണമെങ്കില്‍ അരമണിക്കൂര്‍ എണ്ണ തേച്ചുപിടിപ്പിക്കാം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുഞ്ഞിനെ പെട്ടെന്ന് കുളിപ്പിച്ചെടുക്കണമെന്നതാണ്. കുറേ നേരമെടുത്ത് കുളിപ്പിച്ചാല്‍ തണുപ്പടിച്ച് കുഞ്ഞിന് അസുഖങ്ങള്‍ വരാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം  കയറാന്‍ സാധ്യതയുള്ളതിനാലാണിത്. അതുപോലെ തന്നെ ചെവിയിലോ മൂക്കിലോ വെള്ളം കയറിയാല്‍ അത് കളയാനായി ഊതുന്നതും നന്നല്ല.

മൂക്കിന്റേയും ചെവിയുടേയും പുറം ഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതി. അകത്തേക്ക് തുണിയോ ബഡ്‌സോ കടത്തി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. അതുപോലെ കുഞ്ഞിന്റെ തലയിലേക്ക് നേരിട്ട് വെള്ളം മുക്കി ഒഴിക്കാന്‍ പാടില്ല. അമ്മയുടെ കൈ കുഞ്ഞിന്റെ തലയ്ക്ക് മുകളില്‍വെച്ച ശേഷംഅതിലേക്ക് വെള്ളമൊഴിച്ച് തുടയ്ക്കുന്നതുപോലെയാണ് തല കഴുകേണ്ടത്. അതുപോലെ തന്നെ വളരെ മൃദുവായിട്ട് വേണം കുഞ്ഞിന്റെ തല തുവര്‍ത്താന്‍. നെറുകയില്‍ മാത്രം അമര്‍ത്തി തുടയ്ക്കണം. ബാക്കി ഭാഗങ്ങളില്‍ പതുക്കെ തുടച്ചെടുക്കാനേ പാടുള്ളൂ. ഒപ്പിയെടുക്കുന്നതു പോലെ വെള്ളം കളയാം.

കഴുത്ത് ഉറയ്ക്കുന്ന പ്രായം വരെ കാലില്‍ കിടത്തിയിട്ട് തന്നെ വേണം കുഞ്ഞിനെ കുളിപ്പിക്കാന്‍. ഇതിനായി ചെറുപയര്‍ പൊടി ഉപയോഗിക്കാം. നെല്ലിക്കാപ്പൊടി വെള്ളത്തില്‍ യോജിപ്പിച്ച് പുരട്ടുകയുമാകാം. അധികം കെമിക്കലുകള്‍ അടങ്ങിയിട്ടില്ലാത്ത ബോബി സോപ്പുകളാണ് ഉപയോഗിക്കാന്‍ നല്ലത്. കുളിപ്പിച്ച് കഴിഞ്ഞ ശേഷം രാസ്‌നാദി ചൂര്‍ണം ഒരുനുളള് നെറുകയിലിട്ട് കൊടുക്കണം. കച്ചൂരാദി ചൂര്‍ണവും ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published.

More News