Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:29 pm

Menu

Published on September 9, 2016 at 12:15 pm

കറുത്ത പുള്ളികളുള്ള വാഴപ്പഴം കഴിക്കാറുണ്ടോ? തുടര്‍ച്ചയായി ശീലമാക്കിയാല്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഞെട്ടിക്കും

things-will-happen-when-you-eat-black-spotted-bananas

ആരോഗ്യം പ്രധാനം ചെയ്യുന്ന കാര്യത്തിൽ വാഴപ്പഴത്തിനുള്ള കഴിവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ട് തുടങ്ങുന്നത് തന്നെ പലര്‍ക്കും ഇഷ്ടമല്ല. നന്നായി കറുത്താല്‍ ചീഞ്ഞതായെന്നാണ് അര്‍ത്ഥം. ഉടന്‍ തന്നെ ദൂരെ കളയും. എന്നാല്‍ കറുത്ത പുള്ളികളുള്ള പഴം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് എത്ര പേര്‍ക്കറിയാം. ഇത്രയേറെ ആരോഗ്യത്തിന് ഗുണം നല്‍കുന്ന പഴം ഇല്ലെന്നു തന്നെ പറയാം.എന്തൊക്കെയാണ് കറുത്ത കുത്തുള്ള പഴം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പഴം ആരോഗ്യത്തിന് നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കും. എന്നാല്‍ കറുത്ത പുള്ളികളുള്ള പഴം കഴിയ്ക്കുന്നത് ക്യാന്‍സറില്‍ നിന്ന് അധിക സംരക്ഷണം നല്‍കുന്നു. കറുത്ത കുത്തുകളുള്ള പഴത്തില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്ന ഘടകം കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ തുത്തുന്നു.

ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും പഴം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം മസിലിനെ ഊര്‍ജ്ജിതപ്പെടുത്തുന്നു. മാത്രമല്ല മറ്റു ഘടകങ്ങള്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

അള്‍സറിന്റെ കാര്യത്തിലും കറുത്ത കുത്തുള്ള പഴത്തിന് അല്‍പം പ്രാധാന്യം കൂടുതലാണ്. കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് അള്‍സറില്‍ നിന്നും രക്ഷിക്കാന്‍ നമ്മളെ സഹായിക്കുന്നതും.

അനീമിയ ഇല്ലാതാക്കുന്നതിന് ഇത്തരം പഴത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇതില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ ഇല്ലാതാക്കുന്നതിന് സഹായിക്കും. മാത്രമല്ല ഇത്തരം രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

നെഞ്ചെരിച്ചില്‍ പലപ്പോഴും നമ്മളെ പ്രശ്‌നത്തിലാക്കുന്നതാണ്. എന്നാല്‍ ദഹനപ്രശ്‌നം മൂലമുണ്ടാകുന്ന ഇത്തരം നെഞ്ചെരിച്ചിലിനെ പലപ്പോഴും കറുത്ത പുള്ളികളുള്ള പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.

കറുത്ത പാടുകളുള്ള പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നമ്മുടെ രക്തതസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. സോഡിയത്തിന്റെ അളവ് കുറവും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

ഡിപ്രഷനെ ഇല്ലാതാക്കാന്‍ പലപ്പോഴും സഹായിക്കുന്നതാണ് പഴം. എന്നാല്‍ കറുത്ത കുത്തുകളുള്ള പഴത്തിന് ഡിപ്രഷന്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. മാത്രമല്ല നല്ല ഉറക്കത്തിനും പഴം സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതുള്‍പ്പടെ മലബന്ധത്തെ ഇല്ലാതാക്കാനും കറുത്ത പാടുകളുള്ള പഴം സഹായിക്കുന്നു.

ആര്‍ത്തവ വേദന പരിഹരിക്കുന്നതിനും കറുത്ത കുത്തുള്ള പഴം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവ വേദനയെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നു മുതല്‍ കറുത്ത കുത്തുള്ള പഴം തന്നെ തിരഞ്ഞു പിടിച്ച് വാങ്ങിച്ചോളൂ. ഇതിന്റെ ആരോഗ്യ രഹസ്യം അത്ര തന്നെ വലുതാണ് എന്നതാണ് കാര്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News