Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:17 pm

Menu

Published on January 5, 2016 at 3:32 pm

ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…!!!!

things-you-should-know-about-sleeping

ഉറക്കത്തെക്കുറിച്ച് എല്ലാം അറിയാമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ലാത്ത ചില കാര്യങ്ങളിതാ.

➤ ഒരു ചെറുമയക്കത്തിന് നിങ്ങളുടെ ഓര്‍മ്മശക്തിയെയും ഏകാഗ്രതയെയും സർഗാത്മകതയെയും ഉയര്‍ത്താന്‍ സാധിക്കും. അതൊരിക്കലും മടിയുടെ ഭാഗമല്ല. അതുകൊണ്ട് പകല്‍ സമയം അല്പം മയങ്ങുന്നത് നിങ്ങളുടെ രാത്രിയുള്ള ഉറക്കത്തിനു തടസമാകില്ല എന്ന് മാത്രമല്ല ആരോഗ്യത്തിനും അത് ഗുണം ചെയ്യും.

➤ ചെറുമയക്കം 30 മിനിറ്റില്‍ കൂടുതല്‍ സമയം ആകരുത്. 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഗാഢനിദ്രയിലാവാന്‍ ഇടയുണ്ട്. അങ്ങനെയാകുമ്പോള്‍ ഉണര്‍ന്നാല്‍ ക്ഷീണം തോന്നും.

➤ അല്പം ചായയോ കാപ്പിയോ കുടിച്ചയുടന്‍ ചെറുതായി ഒന്ന് മയങ്ങുക. ഉണരുമ്പോള്‍ നിങ്ങള്‍ കൂടുതൽ ഊര്‍ജ്ജസ്വലരായിരിക്കും

➤ ടി.വി കണ്ടുകൊണ്ടിരിക്കുന്നത് ഉറക്കം വരാന്‍ സഹായിക്കില്ല. ടെലിവിഷന്‍ നിങ്ങളുടെ ഉറക്കം കെടുത്തുകയേ ഉള്ളൂ. അതുകൊണ്ട് ഉറക്കം വരുന്നതുവരെ ടിവി കാണാം എന്ന് കരുതുന്നത് ഒരു തെറ്റായ പ്രവണതയാണ്.

➤ പലരുടെയും ധാരണ മദ്യപിക്കുന്നത് ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നാണ്. എളുപ്പം ഉറക്കം വരാന്‍ ആല്‍ക്കഹോള്‍ സഹായിക്കുമെങ്കിലും ഇത് ഉറക്കം തടസപ്പെടാനിടയാക്കും.

➤ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുന്നത് നല്ലതല്ല.

➤ ഡിപ്രസ്ഡ് ആയവര്‍ക്കുമാര്‍ത്താണ് ഇന്‍സോമാനിയ പിടിപെടുന്നതെന്നത് തെറ്റായധാരണയാണ്. ഇന്‍സോമാനിയ ആര്‍ക്കും വരാം. അതിനു നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ട് ഉറക്കമില്ലായ്മയുണ്ടെന്ന് നിങ്ങള്‍ തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണുക.

➤ എപ്പോഴും ഉറക്കം വരുന്നതായി തോന്നുന്നെങ്കില്‍ ഒരു ഡോക്ടറെ കാണുക. ചിലപ്പോള്‍ ചികിത്സവേണ്ടിവരുന്ന അവസ്ഥയാകാം നിങ്ങളുടേത്. –

Loading...

Leave a Reply

Your email address will not be published.

More News