Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:45 am

Menu

Published on June 14, 2013 at 6:30 am

3 കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപെടാമെന്ന് വെളിപ്പെടുത്തല്‍

three-cups-of-tea-a-day-can-protect-against-alzheimers

വാഷിങ്ടണ്‍: :ദിവസവും മൂന്ന് കപ്പ് ചായ കുടിച്ചാല്‍ അള്‍ഷിമേഴ്‌സ് പോലെ ഓര്‍മ്മയെ ബാധിക്കുന്ന രോഗങ്ങളൊന്നും ഏഴയലത്ത് വരില്ലെന്നും ബുദ്ധികൂര്‍മത ഏറുമെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു.

ദിവസവും 3 കപ്പ് ചായ കുടിക്കുന്നവരുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രായമേറിയാലും ഷാര്‍പ് ആയിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. നേരത്തെ നടത്തിയ ആറ് വ്യത്യസ്ത പഠനങ്ങളെ വിശകലനം ചെയ്തശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ചായയിലെ ചില ഘടകങ്ങളാണ് ബുദ്ധികൂര്‍മ തയ്ക്ക് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു. ചായകുടി സ്ത്രീക്കും പുരുഷനും ഗുണകരമാണെന്നും എന്നാല്‍ ചായകൂടി അധികമായാല്‍ പലവിധ പ്രശ്‌നങ്ങളുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published.

More News