Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:25 pm

Menu

Published on November 5, 2014 at 12:56 pm

മുടി തഴച്ചു വളരാൻ ചില പൊടിക്കൈകൾ….!!

tips-for-growing-healthy-hair

ഫാഷൻ എന്ന പേരിൽ മുടി വെട്ടി നശിപ്പിക്കുന്ന യുവ തലമുറയെ നമ്മുടെ മുതിർന്നവർക്ക് ഒട്ടും ഇഷ്ടമല്ല. എന്നാൽ എന്തിനാണ് എല്ലാ യുവാക്കളും യുവതികളും മുടി വെട്ടുന്നത്..?? വെറും ഫാഷൻ എന്ന ലക്ഷ്യം മാത്രമാണോ അവരുടെ ഉദ്ദേശം…? അല്ല എന്നെ ഒട്ടുമിക്ക യുവാക്കളും പറയുകയുള്ളൂ. കാരണം അമിതമായി മുടി കൊഴിഞ്ഞു മുടി നശിച്ച് വെറും നാരു പോലെ വളർത്തി കൊണ്ട് നടക്കാൻ ഉള്ള മടി കാരണമാണ് അധികം ആളുകളും മുടി ഫാഷൻ ആക്കി മുറിച്ചു കൊണ്ട് നടക്കുന്നത്. അല്ലാതെ അവർക്ക് മുടിയോടു ഇഷ്ടമില്ലാഞ്ഞിട്ടല്ല. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാൻ ഉള്ള സമയക്കുറവുമാണ്. ആരോഗ്യകരമായി തഴച്ചു വളരുന്ന മുടി ഉണ്ടാകാൻ സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്.

ആരോഗ്യമുള്ള മുടിക്ക് ചെയ്യേണ്ട ചില സൂത്രങ്ങൾ….

*ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും.

* വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.

*നന്നായി പുളിച്ച തൈര് തലയിൽ മസാജ് ചെയ്തശേഷം കഴുകിക്കളയുന്നത് താരൻ നിശ്ശേഷം മാറാൻ സഹായിക്കും.

curd and meethi


* മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.

* മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.

dand

*ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും

* വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.

*കുതിർത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളിൽ കഴുകിക്കളയാം.

*തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

Top+Secrets+For+Long+Thick+and+Shiny+Hair1


* നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.

* ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

* വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

*ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം


ഷാമ്പൂ ഉപയോഗിക്കുമ്പോൾ:
*മുടിക്ക് അനുയോജ്യമായ ഷാമ്പൂ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ തരം ഷാമ്പൂകൽ വിപണിയിൽ സുലഭമാണ്. അവ തിരഞ്ഞെടുക്കുക.
നിത്യവും ഷാമ്പൂ ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.

17f575ebdc9d80a4_hair-shampooing-xxxlarge_1

*ഷാമ്പൂ ഉപയോഗിച്ച ശേഷം 4 കപ്പ്‌ ചെറുചൂട് വെള്ളമെടുത്ത് അതിൽ ഒരു സ്പൂണ്‍ തേൻ ചേർത്തു ഇളക്കി മുടി കഴുകുന്നത് നല്ലതാണ്. മുടിക്ക് ഒരു പ്രത്യേക തിളക്കവും ഭംഗിയും ലഭിക്കാൻ ഇതു സഹായിക്കും.

ആരോഗ്യകരമായ മുടിക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ:
തവിട് കളയാത്ത അരി, മുട്ട, പാൽ, പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളരാൻ ഏറെ സഹായിക്കും….

10-foods-for-beautiful-healthy-hair

*നനഞ്ഞ മുടി ചീകരുത്

smooth_and_shiny_hair_xwdxf

*നനഞ്ഞ മുടി ചീകാത്തതാണ് നല്ലത്. അഥവാ ചീകണമെങ്കിൽ പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കണം.

*ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.

*നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.

*രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.

Best-oils-for-healthy-hair

*ഹെയർ ക്ളിപ്പ്, ഹെയർ ബാൻഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

*തിളപ്പിച്ചാറിയ വെള്ളം ദിവസവും എട്ട് ഗ്ളാസെങ്കിലും കുടിക്കുക.

*മുടിയുടെ അറ്റം ഇടയ്ക്ക് വെട്ടിക്കൊടുക്കുന്നത് അറ്റം പിളരലിനു ശമനം നൽകും

o-HAIR-CUT-facebook

Loading...

Leave a Reply

Your email address will not be published.

More News