Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:37 pm

Menu

Published on May 23, 2017 at 2:57 pm

മൈക്രോവേവ് ഓവന്‍ ഉപയോഗിക്കും മുന്‍പ്

tips-for-using-a-microwave-oven

മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തില്‍ വലിയ മാറ്റം വന്നിരിക്കുന്ന കാലഘട്ടമാണിത്. ഇതിനനുസരിച്ച് നാം വീട്ടിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളിലും മാറ്റംവന്നു തുടങ്ങി. അതായത് നമ്മുടെ ഭക്ഷണ സംസ്‌കാരം ഫാസ്റ്റുഫുഡിലേക്ക് മാറിയതോടെ വീട്ടില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മൈക്രോവേവ് ഓവന്‍.

ഈ തിരക്കിട്ട ജീവിതത്തിനിടയില്‍ കരിയിലും പുകയിലുംനിന്ന് പാചകം ചെയ്യാനോ നീണ്ട മണിക്കൂറുകള്‍ പാചകത്തിന് ചെലവഴിക്കാനോ നമുക്ക് കഴിയില്ല. ആധുനീകരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൈക്രോവേവ് ഓവന്‍. പദാര്‍ഥങ്ങള്‍ എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

മിക്ക വീടുകളിലും ഇന്ന് മൈക്രോവേവ് ഓവനുണ്ടെങ്കിലും ഇതെങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് പലര്‍ക്കുമറിയില്ല. ഓവന്‍ ഉപയോഗിക്കുമ്പോള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

നല്ല ഓവനുകള്‍ മാത്രം ഉപയോഗിക്കുക. പൊട്ടിയതോ പഴകിയതോ ആയ മൈക്രോവേവ് ഓവനുകള്‍ ഉപയോഗിക്കരുത്.

മൈക്രോവേവ് ഓവനില്‍ ഒരു കാരണവശാലും ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്. നമ്മുടെ അടുക്കളയില്‍ ഭൂരിഭാഗവും ലോഹപാത്രങ്ങള്‍ ആയിരിക്കും ഇതില്‍ ഏതെങ്കിലുമൊന്നെടുത്ത് മൈക്രോവേവില്‍ വെക്കാമെന്നു കരുതരുത്. പകരം ഗ്ലാസ്, സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കുക.

Microwave safe എന്നെഴുതിയ ഗ്ലാസ് പാത്രങ്ങള്‍ മാത്രമേ പാചകത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് പോലുള്ളവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, ചിലപ്പോള്‍ തീപിടിത്തത്തിനും കാരണമായേക്കാം.

അലൂമിനിയം ഫോയിലുകളില്‍ പൊതിഞ്ഞ് ആഹാരപദാര്‍ഥങ്ങള്‍ ചൂടാക്കാന്‍ ശ്രമിക്കരുത്. അവ മാറ്റിയതിനുശേഷം മാത്രം ഉള്ളില്‍വെച്ച് ചൂടാക്കുക.

മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങള്‍ അധികം ചൂടാകില്ല. എന്നാല്‍, പാചകം ചെയ്യപ്പെടുന്ന പദാര്‍ഥങ്ങള്‍ക്ക് നല്ല ചൂടായിരിക്കും. അവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൊള്ളലേല്‍ക്കും.

മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ അധികം വെള്ളം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. അധികം വെള്ളം ഉപയോഗിച്ച് പാചകം ചെയ്യേണ്ട വിഭവങ്ങളാണെങ്കില്‍ ഘട്ടം ഘട്ടമായി വെള്ളം ഉപയോഗിക്കുകയാണ് നല്ലത്.

മൈക്രോ വേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ വിഭവങ്ങള്‍ അടച്ചുവെച്ച് പാചകം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പാചകം ചെയ്യാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കും.

ഓവനില്‍ വെള്ളം ചൂടാക്കുമ്പോള്‍ സാധാരണ വെള്ളം തിളക്കുന്നതുപോലെ തിളക്കാറില്ല. എന്നാല്‍, ഈ വെള്ളം വെളിയിലെടുത്ത് അതിനുള്ളില്‍ ഒരു സ്പൂണോ മറ്റോ ഇട്ടാല്‍ ഉടനെ തിളച്ചുതുടങ്ങും. അതായത്, സാധാരണ തിളക്കുന്ന വെള്ളത്തേക്കാള്‍ ഇത് ചൂടായിരിക്കും. അതിനാല്‍ സൂക്ഷിക്കണം.

കൂടാതെ ഇടയ്ക്ക് വിഭവം പുറത്തെടുത്ത് ഇളയ്ക്കി വീണ്ടും വയ്ക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ എല്ലാ ഭാഗവും ഒരു പോലെ വേകാന്‍ ഇത് സഹായിക്കും.

പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഭവം കഴിയുന്നതും ചെറുതായി മുറിക്കുന്നത് നല്ലതാണ്. വിഭവം വേഗത്തില്‍ പാകമാകാന്‍ ഇത് സഹായിക്കും.

തോടോടുകൂടിയ മുട്ട, സോസേജ് തുടങ്ങിയവ ചിലപ്പോള്‍ പൊട്ടിത്തെറിക്കാം.

മുട്ട ബുള്‍സ്‌ഐ ഓവനില്‍ ഉണ്ടാക്കരുത്. പലപ്പോഴും അത് പൊട്ടിത്തെറിച്ച് കുട്ടികളുടെ കണ്ണുകള്‍ക്ക് തകരാറ് സംഭവിക്കാം.

ഫ്രിഡ്ജില്‍നിന്ന് തണുത്ത ആഹാരപദാര്‍ഥങ്ങള്‍ എടുത്ത് അപ്പടി ചൂടാക്കരുത്. ആദ്യം അതിന്റെ തണുപ്പ് പോകാന്‍ അനുവദിക്കുക. ഇല്ലെങ്കില്‍ അവയില്‍ ബാക്ടീരിയ പെരുകാന്‍ ഇടവരും.

ആഹാരപദാര്‍ഥമോ വെള്ളമോ ഇല്ലാതെ മൈക്രോവേവ് ഓവന്‍ പ്രവര്‍ത്തിപ്പിക്കരുത്. മാഗ്‌നട്രോണ്‍ കേടാകും.

ചെറുചൂടുവെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനിനുള്ളില്‍വെച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും. വിനഗര്‍ ഉപയോഗിച്ചും ഉള്‍ഭാഗം വൃത്തിയാക്കാം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News