Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:23 am

Menu

Published on June 29, 2017 at 4:09 pm

എപ്പോഴും തളര്‍ച്ചയും ഉന്മേഷക്കുറവുണ്ടോ? പരിഹാരം ഇതാ

tips-to-avoid-feeling-laziness

എപ്പോഴും തളര്‍ച്ച തോന്നലും ഒന്നും ചെയ്യാന്‍ ഉത്സാഹമില്ലാത്ത അവസ്ഥയും നിങ്ങള്‍ക്കുണ്ടാകാറുണ്ടോ, ഏതുനേരവും എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്നാല്‍ മതിയെന്ന് തോന്നാറുണ്ടോ. ഇത്തരം പ്രശിനങ്ങള്‍ അലട്ടുന്നവര്‍ നമുക്കു ചുറ്റുമുണ്ട്.

പലപ്പോഴും ഓഫീസ് ജോലിയിലും മറ്റുമാണ് ഈ ഉന്മേഷക്കുറവ് ഒരു പ്രശ്‌നമായി മാറാറുള്ളത്. എന്നാല്‍ ഇതിന്റെ കാരണം ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭക്ഷണക്രമത്തിനാണ്. നിങ്ങള്‍ എന്തു കഴിക്കുന്നു, എന്തു കഴിക്കാതിരിക്കുന്നു എന്നീ കാര്യങ്ങള്‍ ഒന്ന് വിശകലനം ചെയ്താല്‍ അറിയാം എന്തുകൊണ്ടാണ് ഈ ഉന്മേഷക്കുറവെന്ന്.

ഈ ഉന്മേഷക്കുറവ് മാറാനും ക്ഷീണം വരാതിരിക്കാനും ആഹാരക്രമത്തിലെ ചില പദാര്‍ഥങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കിയാല്‍ മതി. അവ എന്തെല്ലാമെന്നു നോക്കാം.

ദിവസവും രണ്ടോ അതിലധികമോ നേരം കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ കാപ്പികുടി ഒരു നേരമാക്കി കുറച്ചോളൂ. കാരണം കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഉന്മേഷക്കുറവുണ്ടാക്കുന്ന ഒരു വില്ലന്‍. കഴിവതും സന്ധ്യ കഴിഞ്ഞാല്‍ കാപ്പി കുടിക്കുന്നത് വേണ്ടെന്നുവയ്ക്കണം, ഇല്ലെങ്കില്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും.

നമ്മുടെ നാട്ടില്‍ തട്ടുകടകളുടെ എണ്ണം വര്‍ദ്ധിച്ചത് വറുത്തും പൊരിച്ചതുമായ ഭക്ഷണത്തോട് ജനങ്ങള്‍ക്കുള്ള അമിത താല്‍പ്പര്യം കൊണ്ടാണ്. എന്നാല്‍ ഇത്തരം വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ പ്രസരിപ്പ് നഷ്ടപ്പെടുത്തുന്നവയാണ്. ഇവയില്‍ അടങ്ങുന്ന ഉയര്‍ന്ന കലോറി ഊര്‍ജത്തെ ദഹിപ്പിക്കാനുള്ള പെടാപ്പാടിലായിരിക്കും നിങ്ങളുടെ ദഹനവ്യവസ്ഥ. അതുമൂലം ഉണര്‍വും ഊര്‍ജവും നഷ്ടമാകുന്നു

അമിതമായ മധുരവും നിങ്ങളുടെ ഉന്മേഷക്കുറവിന് കാരണമാണ്. ഭക്ഷണത്തില്‍ അമിതമായ അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മന്ദത അനുഭവപ്പെടാന്‍ കാരണമാകും. ഇത് ഉറക്കച്ചടവിലേക്കും ആലസ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കും. പ്രത്യേകിച്ചും കൃത്രിമമധുരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

അരിയാഹാരം മലയാളിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ ദിവസവും മൂന്നുനേരവും നിങ്ങള്‍ അരിയാഹാരം തന്നെ കഴിച്ചാല്‍ കടുത്ത ക്ഷീണവും ഉന്മേഷക്കുറവവും അനുഭവപ്പെടും. കാര്യമായ ശാരീരികാധ്വാനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു നേരം മാത്രം അരിയാഹാരം കഴിക്കുന്നതാണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published.

More News