Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:04 pm

Menu

Published on March 31, 2018 at 11:53 am

കൂർക്കംവലി നിർത്താൻ ഇതാ എളുപ്പമാർഗ്ഗങ്ങൾ ..!!

tips-to-avoid-snoring

കൂര്‍ക്കംവലി കാരണം ഉറങ്ങാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും . പങ്കാളികൾക്കിടയിലും കൂര്‍ക്കം വലി ഒരു വില്ലൻതന്നെയാണ് . എത്ര അടുപ്പമുണ്ടെന്നുപറഞ്ഞാലും കൂര്‍ക്കംവലി കാരണം ഉറക്കം നഷ്‌ടപ്പെടുന്നത്‌ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് . കൂര്‍ക്കംവലി ഒരു ശല്യം മാത്രമല്ല കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം കൂടെയാണ്.

ശ്വാസം എടുക്കുമ്പോൾ ഉണ്ടാകുന്ന തടസംമൂലമാണ് കൂര്‍ക്കം വലിയ്‌ക്കുന്നത് . എന്നാല്‍ കൂര്‍ക്കംവലിയെ പിടിച്ചു നിർത്താൻ ചില വിദ്യകള്‍ ഉണ്ട് .

വായ അടച്ചു കിടക്കാം

സാധാരണഗതിയിൽ മനുഷ്യർ ശ്വസിക്കുന്നത് മൂക്കില്‍ കൂടി ആണ് . എന്നാല്‍ ഉറങ്ങുന്ന സമയങ്ങളിൽ വായിലൂടെ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. കൂര്‍ക്കംവലി പരിഹരിക്കുന്നതിനായ് രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. ഇത് ഉപയോഗിക്കുന്നതിലൂടെ കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുന്നു . ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതാണ് .

തടി കുറയ്ക്കാം

കൂര്‍ക്കം വലിയും തടിയും തമ്മിൽ ബന്ധമുണ്ട്. തടി കാരണം ഇടുങ്ങിയ കഴുത്തുള്ളവര്‍ കൂര്‍ക്കം വലിയ്ക്കുന്നവർ ആയിരിക്കും. തടി കുറയ്ക്കുന്നതിലൂടെ ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാം.

മൂക്കടപ്പ്

വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും ഉള്ളവർക്ക് കൂര്‍ക്കംവലിയും വിട്ടുമാറില്ല. ശ്വാസതടസ്സം, കഫകെട്ട് എന്നിവ ഉള്ളവര്‍ നന്നായി ആവിപിടിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ് . Steroid nasal sprays , antihistamines എന്നിവ അലര്‍ജി മൂലമുള്ള മൂക്കടപ്പ് തടയാന്‍ സഹായിക്കും. കൂടാതെ മദ്യപാനം,പുകവലി എന്നിവ ഒഴിവാക്കുക. അതിനു സാധിക്കാത്തവർ ഉറങ്ങുന്നതിനു നാല് മണിക്കൂര്‍ മുൻപ് പുകവലിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ മദ്യം കഴിക്കാതിരിക്കുക . മൂക്കിന്റെ എല്ലിനുണ്ടാകുന്ന വളവുകാരണവും ചിലപ്പോള്‍ കൂര്‍ക്കം വലി ഉണ്ടാകാം. ശസ്ത്രക്രിയ വഴി വളരെ എളുപ്പത്തിൽ ഇത് ശരിയാക്കിയെടുക്കാം .

പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം

കൂർക്കം വലിയുടെ മറ്റൊരു പ്രധാന കാരണമാണ് ഇത്. മലർന്ന് കിടന്ന് ഉറാകുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടസ്സപ്പെടുത്തും ഇത് കൂർക്കം വലിക്കു കാരണമാകും . ഇതിനു പരിഹാരമായ് തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യാവുന്നതാണ് .

സി.പാപ്

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കൃത്രിമ ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്.

Loading...

Leave a Reply

Your email address will not be published.

More News