Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പെരുമാറാനുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.
ചിലരില്‍ സാധാരണയില്‍ കവിഞ്ഞ് വിയര്‍പ്പ് ഉണ്ടാവുന്നു. ഇതു വഴിയുണ്ടാവുന്ന ശരീര ദുര്‍ഗന്ധം പലപ്പോഴും പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. പ്രത്യേകിച്ച് കൈക്കുഴിയിലെ കറുപ്പ് കൂടുതലുള്ളവരില്‍ ശരീരം ദുര്‍ഗന്ധവും വളരെ കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തില്‍ നിന്ന് പരിഹാരം നേടാം.
പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം.
ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം.
ദിവസവും ആറുമുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
ഷേവ് ചെയ്യുന്നതാണ് പലരിലും ശരീര ദുര്‍ഗന്ധം ഉണ്ടാവാനുള്ള പ്രധാന കാരണം. ഷേവ് ചെയ്യുന്നത് കൈക്കുഴിയിലെ കറുപ്പിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീര ദുര്‍ഗന്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വിയര്‍പ്പ് നാറ്റത്തിനും ശരീര ദുര്‍ഗന്ധത്തിനും കാരണമാകുന്നു. പലപ്പോഴും ആല്‍ക്കഹോള്‍ അടങ്ങിയ സ്പ്രേ അടിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് ശരീര ദുര്‍ഗന്ധം വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ശരീര ദുര്‍ഗന്ധത്തിനും വിയര്‍പ്പ് നാറ്റത്തിനും പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ശരീര ദുര്‍ഗന്ധം അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
നാരങ്ങ നീര് കൈക്കുഴയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കക്ഷത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കുകയും ശരീര ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു.
കക്ഷത്തില്‍ പൗഡര്‍ ഇടുന്നതാണ് മറ്റൊന്ന്. കുളികഴിഞ്ഞ ഉടനേ കക്ഷത്തിലും ദേഹത്തും പൗഡര്‍ ഇടുന്ന സ്വഭാവമുണ്ടെങ്കില്‍ അത് നിര്‍ത്തണം. കാരണം ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ഇട്ട് കുളിക്കാം. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ കക്ഷത്തിലെ കറുപ്പിനേയും ഇല്ലാതാക്കുന്നു.
ഒലീവ് ഓയില്‍ ചര്‍മ്മസംരക്ഷണത്തില്‍ പല വിധത്തിലുള്ള അത്ഭുതങ്ങളും കാണിക്കുന്ന ഒന്നാണ്. കുളിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ നല്ലതു പോലെ ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്താല്‍ ഇത് ശരീര ദുര്‍ഗന്ധത്തെ എല്ലാ തരത്തിലും ഇല്ലാതാക്കുന്നു.
കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക. അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.
Leave a Reply