Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:04 pm

Menu

Published on June 7, 2013 at 11:11 am

പുകവലിയില്‍ എരിയുന്ന ജീവിതം

tobacco-is-dangerous-for-health

 

ആഗോളതലത്തില്‍ മരണകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ രണ്ടാം സ്ഥാനമാണ് പുകയിലക്ക്. സിനിമാ തിയറ്ററുകളും ചാനലുകളും പത്രങ്ങളുമെല്ലാം പുകയില വിരുദ്ധ പരസ്യങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിഗരറ്റ് പാക്കറ്റുകളില്‍ കാന്‍സറിനെ കുറിച്ച് ഭീതിയുണര്‍ത്തുന്ന മുന്നറിയിപ്പുകളുണ്ട്. പാക്കറ്റില്‍ ലഭിക്കുന്ന ചവക്കുന്ന പുകയിലയുല്‍പന്നങ്ങളുടെ നിരോധവും കരിഞ്ചന്തയില്‍ അവക്കെതിരെ റെയ്ഡുകളും നടപടികളും തുടരുകയും ചെയ്യുന്നു. എന്നിട്ടും പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ 2012 ഒക്ടോബര്‍ മുതല്‍ 2013 ഫെബ്രുവരി വരെയുള്ള അഞ്ചുമാസക്കാലയളവില്‍ മലയാളി പിഴയടച്ചത് 19.2 ലക്ഷം രൂപയാണ്! പിഴയടച്ചവരുടെ എണ്ണം 11,299. 2003ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ കോട്പ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് വെബ്സൈറ്റ് പറയുന്നത്. ഇതില്‍ 18 വയസ്സില്‍ താഴെയുള്ളവരും ഉള്‍പ്പെടും എന്ന വസ്തുതയുമുണ്ട്.പുകയിലയുടെ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, വിവിധയിനം കാന്‍സറുകള്‍ എന്നിവക്കെല്ലാം കാരണമാകുന്നു. പുകയില ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ നിരോധം, പുകവലി തുടങ്ങുന്നവരുടെയും പുകവലിക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നു തന്നെയാണ് പഠനങ്ങള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News