Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:53 am

Menu

Published on March 17, 2017 at 11:21 am

കുഞ്ഞുങ്ങളെ അധികം ഡിജിറ്റലാക്കേണ്ട; പ്രമേഹം പിടികൂടാന്‍ സാധ്യത

too-much-screen-time-may-raise-kids-diabetes-risk

സാങ്കേതിക വിദ്യയുടെ ലോകത്ത് അടിമയായി മുറിക്കുള്ളിലൊതുങ്ങുന്ന കുട്ടികള്‍ പ്രമേഹ രോഗത്തിന്റെ പിടിയിലകപ്പെട്ടേക്കാമെന്ന് പഠനം.

ടിവി കാണലും സ്മാര്‍ട്ട് ഫോണ്‍ ടാബ് ലെറ്റ് ഉപയോഗത്തിന് കൂടുതല്‍ സമയം ചിലവഴിക്കുന്ന പുത്തന്‍ തലമുറയിലെ കുട്ടികളുടെ ഇടയിലാണ് പ്രമേഹ രോഗം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹമാണ് ഇവര്‍ക്ക് പിടിപെടാന്‍ സാധ്യതയെന്നും പഠനത്തില്‍ പറയുന്നു.

ആര്‍ക്കൈവ്സ് ഓഫ് ഡിസീസെസ് ഇന്‍ ചൈല്‍ഡ് ഹുഡ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തങ്ങളുടെ മക്കള്‍ നൂതന സങ്കേതിക വിദ്യയിലുള്ള സ്മാര്‍ട്ട്ഫോണ്‍ അടക്കം ഉപയോഗിക്കുന്നതില്‍ വിദഗ്ധരാണെന്ന് അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പാണ് പുതിയ പഠനം. ലണ്ടന്‍ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കുട്ടികള്‍ ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികം സ്ഥിരമായി സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ടിവി, കമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയുടെ മുന്നില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ശരീരം പൊണ്ണത്തടിക്കും ഇന്‍സുലിന്റെ അളവ് കൂട്ടുന്നതിനും കാരണമാവുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരക്കാര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സ്‌ക്രീന്‍ സമയം സമയം കുറച്ചാല്‍ അവരിലെ പ്രമേഹസാധ്യതയും കുറക്കാമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ രോഗം ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഏത് സമയത്തുമെത്താമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമ്പത്, പത്ത് പ്രായത്തില്‍ പെട്ട 4500 കുട്ടികളിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി കുട്ടികളുടെ കൊളസ്ട്രോള്‍, ഇന്‍സുലിന്‍ അളവ്, രക്തസമ്മര്‍ദ്ദം, ശരീര തൂക്കം എന്നിവയാണ് പഠന വിധേമാക്കിയത്.

പഠന വിധേയമാക്കിയ കുട്ടികളില്‍ നാല് ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് മറുപടി നല്‍കിയത്. മറ്റുള്ളവരെല്ലാം ഏതെങ്കിലും ഒരു ഉപകരണത്തിന് മുന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം കുട്ടികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ച് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും അന്ധതയിലേക്കും വരെ എത്തിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published.

More News