Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:28 pm

Menu

Published on March 23, 2018 at 3:03 pm

പല്ലുവേദന വെറുമൊരു സൂചന മാത്രമല്ല . സൂക്ഷിച്ചുകൊള്ളൂ ..!!

tooth-pain

ആളുകളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളിൽ ഒന്നാണ് പല്ലുവേദന . പല്ലിനെ സംബന്ധിച്ചതും അല്ലാത്തതുമായ പല വിത്യസ്തമായ രോഗങ്ങളുടെയും ലക്ഷണമായും പല്ല് വേദന ഉണ്ടാക്കാറുണ്ട്. ചൂട് ,തണുപ്പ് ,സ്പര്‍ശം,വേദന തുടങ്ങിയ എല്ലാ അനുഭവങ്ങളും ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് എത്തുന്നു . പല്ലിനു ചുറ്റുമുള്ള മോണയിലും താടി എല്ലിന്റെ ഭാഗങ്ങളിലും ഞരമ്പുകള്‍ ഉണ്ട്. ഇവയുടെ ഉത്തേജനം കൊണ്ടും വേദന ഉണ്ടാവാം . ഇത്തരം ഓരോ പ്രശ്‌നങ്ങളുടെ ഭാഗമായുള്ള വേദന വിത്യസ്തമായ രോഗങ്ങളുടെ ലക്ഷണമാണ് . ഇതിനു വിത്യസ്ത ചികിത്സരീതിയുമാണ് .

പല്ലുവേദനയുടെ പ്രധാന കാരണങ്ങളാണ് പല്ലിലെ കേട് അഥവാ ദന്തക്ഷയം , പൾപ്പിന്റെ കോശജ്വലനം , അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം , പെരിയോഡോണ്ടൈറ്റിസ് , മൂന്നാമത്തെ അണപ്പല്ലുകൾ (വിവേകദന്തങ്ങൾ) , പൊട്ടിയ പല്ല് , ഡ്രൈ സോക്കറ്റ് , പല്ലിൽ കമ്പിയിടൽ.

ദന്തക്ഷയം :

പല്ലുകളെ ബാധിക്കുന്ന ചില രോഗങ്ങൾ ദന്തക്ഷയത്തിനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലമാണ് ഈ അവസ്ഥ ഉണ്ടാവുന്നത് . കൃത്യ സമയത്ത് ചികിത്സ നേടിയാൽ അസഹ്യവേദനയും പല്ലുകൾ നഷ്ടപ്പെടുത്തുന്നതും ഒഴിവാക്കാം .

പൾപ്പിന്റെ കോശജ്വലനം :

ഇവ പ്രധാനമായും രണ്ടുരീതിയാണുള്ളത് പരിഹരിക്കാവുന്നതും പരിഹരിക്കാൻ സാദ്ധ്യമല്ലാത്തതും .        ഇത് പരിഹരിക്കാനാവാത്ത അവസ്ഥയിൽ പല്ലെടുത്തു കളയുകയോ റൂട്ട് കനാൽ ചികിത്സ ചെയ്യുകയോ വേണ്ടിവരുന്നു .

അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം :

അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം കാരണം പല്ലുവേദന അനുഭവപ്പെടുന്ന അവസ്ഥയാണ് ബാരോഡോണ്ടാൾജിയ. ഇതൊരു രോഗലക്ഷണമല്ലെങ്കിലും ഈ അസുഖം പല്ലിലായിരിക്കും കാണപ്പെടുക .

ഡ്രൈ സോക്കറ്റ് :

ഒന്നോ അതിലധികമോ പല്ല് എടുത്തുകളയുമ്പോൾ ഉണ്ടാവുന്ന അവസ്ഥയാണ് ഇത് .

പഞ്ചസാരയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അമിതമായ് കഴിക്കുന്നവരെ മോണരോഗം വളരെ പെട്ടെന്നുതന്നെ കീഴടക്കുന്നു.  പല്ല് വേദന അനുഭവപ്പെടുമ്പോൾ തന്നെ വേദനസംഹാരികൾ തിരഞ്ഞെടുക്കരുത് . പകരം പല്ല് വേദന വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത് .

Loading...

Leave a Reply

Your email address will not be published.

More News