Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:27 am

Menu

Published on July 10, 2014 at 3:34 pm

ടൂത്ത് പേസ്റ്റുകളും ,സോപ്പുകളും പുരുഷൻമാരിൽ വന്ധ്യതയുണ്ടാക്കുന്നതായി കണ്ടെത്തൽ

toothpaste-soap-and-plastic-toys-can-cause-male-infertility

നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത സോപ്പും ടൂത്ത് പേസ്റ്റുകളും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും പുരുഷന്മാരിൽ വന്ധ്യതയുണ്ടാക്കുന്നതായി കണ്ടെത്തി. ആഗോള തലത്തിൽ പുരുഷ വന്ധ്യത കൂടി വരുന്ന സാഹചര്യത്തിൽ മനുഷ്യ നിർമ്മിതമായ വസ്തുക്കൾ പുരുഷ ബീജത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെ കുറിച്ച് ഡെന്മാർക്കിലെ കോപ്പൻഹെഗൻ സർവകലാശാല ആശുപത്രിയിൽ വെച്ച് പ്രൊഫസർ നനീൽസ് ഷാക്കെബെയ്ക്കിൻറെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. നിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉപകരണങ്ങൾ, ഡിറ്റർജൻറുകൾ. സണ്‍ക്രീമുകൾ എന്നിവയുടെ ഉപയോഗം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നവയാണ്.

Toothpaste, soap and plastic toys can cause male infertility

ഇവയിലെ കെമിക്കലുകൾ ബീജത്തിലെ സൂക്ഷ്മ സെല്ലുകളെ നശിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഈ കെമിക്കലുകൾ ശരീരത്തിൽ രണ്ടു രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഒന്നാമത്തേത് സെക്സ് ഹോർമോണുകളെ തളർത്തുന്നു എന്നതാണ്.രണ്ടാമത്തേത് സ്ത്രൈണ ഹോർമോണുകളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നു.ഇതിൽ വ്യക്തികളുടെ ശാരീരിക ക്ഷമത അനുസരിച്ചാണ് മാറ്റമുണ്ടാകുന്നത്.എന്തുതന്നെയായാലും കെമിക്കലുകൾ അമിതമായി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തണമോ എന്ന് തീരുമാനമെടുക്കേണ്ടത് ഭരണാധികാരികളാണെന്നാണ് ഗവേഷകർ പറയുന്നത്.

Toothpaste, soap and plastic toys can cause male infertility1

50 വര്‍ഷത്തിനുള്ളില്‍ ലോകത്ത് പ്രത്യുല്പാദന ശേഷിയുള്ള പുരുഷന്മാര്‍ പേരിനുപോലുമില്ലാതാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അലക്കു സോപ്പ് പോലുള്ളവയിൽ കാണുന്ന രാസവസ്തു ബീജങ്ങളുടെ ചലന ശേഷി തന്നെ നേരിട്ട് നശിപ്പിക്കും. വീടുകളിൽ ഉപയോഗിക്കുന്ന 96 തരം രാസവസ്തുക്കളിൽ മുപ്പതെണ്ണവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവയാണ്. ബീജങ്ങളുടെ ചലന ശേഷി അണ്ഡത്തിൻറെ പുറം കൂട് പൊളിച്ച് അകത്തു കയറാനുള്ള കഴിവ് എന്നിവയെല്ലാം ഇവ കുറയ്ക്കും.

Toothpaste, soap and plastic toys can cause male infertility2

Credit: DailyMailUK

Loading...

Leave a Reply

Your email address will not be published.

More News