Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊതുവെ സ്ത്രീയേക്കാളേറെ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നാണ് എല്ലാവരുടെയും കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്.എന്നാൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വീഴ്ച വരുത്തുന്നവരാണ് മിക്ക പുരുഷന്മാരും. പുരുഷന്മാരുടെ ചില ചെറിയ ശീലങ്ങള്‍ പോലും അവരുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി മുതല്‍ ആരോഗ്യത്തെ പെട്ടന്നോ സാവധാനത്തിലോ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ നിറവേറ്റാനും പ്രധാനമായിരിക്കണം. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളാണ്…
ധാന്യങ്ങള്‍
ധാന്യങ്ങളില്‍ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മികച്ച ആഹാരമാണ് ധാന്യങ്ങള്‍. ഓട്‌സ് ,കുത്തരി തുടങ്ങിയവയില്‍ മികച്ച അളവില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് ശരീരാരോഗ്യത്തിന് ഏറെ നല്ലതാണ്. വിഷാദം പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള ഫോളേറ്റ് (Folate) ബീജോല്‍പ്പാദനത്തെ സഹായിക്കുമ്പോള്‍, ബയോട്ടിന്‍ (Biotin) മുടികൊഴിച്ചില്‍ തടയുന്നു.
മുട്ട
ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിവളര്‍ച്ചക്ക് ഏറെ ഗുണകരമാണ്. ഇതിലെ മഞ്ഞക്കരുവില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുമുണ്ട്.
തക്കാളി
തക്കാളി ധാരാളം ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥമാണ് .തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലിക്കോപിന്‍ കൊളോറെക്ടല്‍ ക്യാന്‍സര്‍(colorectal cancer), പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ (prostate cancer), ഹൃദ്രോഗം എന്നിവയുടെ ഭീഷണിയില്ലാതാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മാതള നാരങ്ങ ജ്യൂസ്
ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും രക്ത സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു. ഇതും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.
ബ്രോക്കോളി
ബ്രോക്കോളിയില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള സള്‍ഫറോഫേന്‍ എന്ന രാസ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വിവിധ തരം ക്യാന്‍സറുകളെയും പ്രതിരോധിക്കുന്നു.
കോര/സാല്‍മണ്‍ മത്സ്യം
ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല അത് ഒമേഗ3 ഫാറ്റി ആസിഡുകളുടെ ഒരു നല്ല ഉറവിടം കൂടിയാണ്. ഇതില്‍ മോശം കോളസ്‌ട്രോളിന്റെ അളവ് കുറവാണ്. ഇതിലൂടെ ഹൃദയരോഗങ്ങള്‍, കൊളോറെക്ടല്‍ ക്യാന്‍സര്‍(colorectal cancer), പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ (prostate cancer), വിഷാദം എന്നിവയക്കുള്ള ഭീഷണി കുറയ്ക്കുന്നു.
ബ്ലുബെറി
ബ്ലുബെറിയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഇല്ലാതാക്കുന്ന മൂലികകള്‍ അടങ്ങിയിട്ടുണ്ട്. അതു പോലെ തന്നെ ഹൃദയ സംബന്ധമായ രോഗങ്ങള്‍, ടൈപ്പ് 2 ഡയബറ്റിസ്, വാര്‍ധക്യ സംബന്ധമായ മറവി എന്നിവയുടെ ഭീഷണിയില്ലാതാക്കാന്‍ ബ്ലൂബെറി സഹായിക്കും.
തൈര്
തൈരില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അങ്ങനെ ഊര്‍ജം നല്‍കുകയും ചെയ്യും. കൊഴുപ്പു കുറഞ്ഞ തൈര് തെരഞ്ഞെടുക്കുക.
Leave a Reply