Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 1:50 pm

Menu

Published on January 2, 2018 at 3:38 pm

ജീവിതത്തിലെ അബദ്ധങ്ങൾ തിരുത്താൻ ടൈം ട്രാവൽ വഴി പറ്റിയെങ്കിൽ..

top-fantasy-movie-part-8-about-time-2013

ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങൾ തിരുത്താൻ ടൈം ട്രാവൽ വഴി നമുക്ക് പറ്റിയെങ്കിൽ എങ്ങനെയുണ്ടാകും. പ്രത്യേകിച്ചു നമ്മുടെ പ്രണയത്തിൽ അല്പം മാറ്റങ്ങളൊക്കെ വരുത്തി ജീവിതം മെച്ചപ്പെടുത്താൻ സാധിച്ചെങ്കിൽ.. അത്തരം ഒരു കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 8
About time
Year : 2013
Genre : Drama, Fantasy, Comedy

ടിമ്മിന് 21 വയസ്സ് ആയപ്പോഴാണ് അവന്റെ അച്ഛൻ അവനോടു ആ രഹസ്യം വെളിപ്പെടുത്തിയത്. അവരുടെ കുടുംബത്തിലെ ആണുങ്ങൾക്ക് 21 വയസ്സ് ആകുന്നതു മുതൽ ഒരു കഴിവ് ലഭിക്കും. ടൈം ട്രാവൽ എന്ന അത്ഭുതകരമായ ഒരു സിദ്ധി. ഭാവിയിലേക്ക് പോകാൻ പറ്റില്ല, പക്ഷെ കഴിഞ്ഞ കാലത്തിലേക്ക് പോകാം. എന്നു കരുതി ചരിത്രമൊന്നും മാറ്റാൻ പറ്റില്ല. പക്ഷെ ചെറിയ തോതിലുള്ള പല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ അച്ഛന്റെ പാത പിന്തുടർന്ന് ടിം ഇടയ്ക്കിടെ ടൈം ട്രാവൽ ചെയ്യുന്നു.

അവന്റെ ലക്ഷ്യം ഒരു പെണ്കുട്ടിയുമായി പ്രണയത്തിലാകുക എന്നതായിരുന്നു. ആദ്യം അവൻ അതിൽ പരാജയപ്പെടുന്നെങ്കിലും പിന്നീട് ഓരോ തവണയായി വീഴ്ചകളും പോരായ്മകളും കുറച്ചു കൊണ്ട് വന്ന് അവൻ ആഗ്രഹിച്ച പോലെ ഒരു പെണ്കുട്ടിയുമായി പ്രണയത്തിലാവുന്നു. പക്ഷെ നിങ്ങൾ കരുതുന്ന പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കാലത്തിനു പുറകിലോട്ടു സഞ്ചരിച്ചു ഒരു കാര്യത്തിൽ അവൻ മാറ്റം വരുത്തുമ്പോൾ ഭാവിയിൽ അതിനനുസരിച്ചുള്ള വേറെയും ചില മാറ്റങ്ങളും വരുമല്ലോ. എന്നിരുന്നാലും ടിം തന്റെ അല്പം വ്യത്യസ്തത നിറഞ്ഞ ഈ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു..

ടൈം ട്രാവൽ എന്ന വിഷയത്തിന് ഊന്നൽ കൊടുക്കുന്നതിലുപരി സ്നേഹബന്ധങ്ങളുടെ നേർചിത്രമാണ് ഈ സിനിമ നമുക്ക് കാണിച്ചുതരുന്നത്. പ്രത്യേകിച്ചു ഒരു അവസാനമോ ക്ലൈമാക്സ് രംഗങ്ങളോ ഒന്നും ചിത്രത്തിനില്ല. പകരം ടിം എന്ന ചെറുപ്പക്കാരന്റെ പ്രണയവും കുടുംബബന്ധങ്ങളുടെ തീവ്രതയും എല്ലാം നർമത്തിൽ ചാലിച്ച് വളരെ ഭംഗിയായി സംവിധായകൻ ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ്.

ടൈം ട്രാവൽ ഗണത്തിൽ പെടുന്ന The Time Traveller’s Wife നു ശേഷം ആ രീതിയിൽ ഞാൻ കണ്ട ചിത്രമാണിത്. രണ്ടിലും ഒരേ നായിക തന്നെ ആയതും ചിത്രത്തോടുള്ള ഇഷ്ടം കൂട്ടി. പക്ഷെ തീം രണ്ടിലും തീർത്തും വ്യത്യസ്തമാണ്. കുറച്ചു ചിരിക്കാനും ചിന്തിക്കാനും അല്പം പ്രണയിക്കാനും ഒക്കെ താൽപര്യമുള്ളവർക്ക് കണ്ടുനോക്കാം. ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.

Rating: 7.5/10

പ്രേതങ്ങൾ ഉണ്ടാകുന്നത് എങ്ങനെ..??- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 7 A Ghost Story (2017) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News