Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:53 pm

Menu

Published on December 30, 2017 at 5:39 pm

പ്രേതങ്ങൾ ഉണ്ടാകുന്നത് എങ്ങനെ..??

top-fantasy-movies-part-7-ghost-story-2017

മ്മുടെയൊക്കെ വീടുകളിൽ നാമറിയാതെ എത്രയെത്ര ആത്മാക്കൾ നിലകൊള്ളുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. നമ്മുടെ മരിച്ചു പോയ പ്രിയപ്പെട്ടവരും അച്ഛനമ്മമാരുമെല്ലാം ഇപ്പോഴും നമ്മുടെ അടുത്ത തന്നെ നാമറിയാതെ നില കൊള്ളുന്നുണ്ടെങ്കിലോ.. നമ്മുടെ വീട് വിട്ടുപോകാതെ നമ്മളെയും നോക്കി നമുക്ക് കാവലായി നമുക്ക് അരികിൽ തന്നെയായി.. അങ്ങനെയുണ്ടെങ്കിൽ അവരുടെ ലോകം എങ്ങനെയായിരിക്കും..

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 7
A Ghost Story
Year: 2017
Genre: Fantasy, Drama

സന്തോഷത്തോടെ ജീവിക്കുന്ന ഒരു ഭാര്യയും ഭർത്താവും. അവരുടെ വീട്ടിലെ സന്തോഷങ്ങളും മറ്റുമായി ജീവിതം മുന്നോട്ടു നീങ്ങവേ പെട്ടെന്ന് ഒരു ദിവസം ഭർത്താവ് ഒരു അപകടത്തിൽ പെട്ട് കൊല്ലപ്പെടുന്നു. പക്ഷെ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും അയാളുടെ ആത്മാവ് തന്നെ പുതച്ച അതേ വെള്ള വസ്ത്രം ഇട്ടുകൊണ്ട് ഭാര്യയെ കാണാനായി തങ്ങളുടെ വീട്ടിലേക്ക് പോകുന്നു. വീട്ടിൽ എത്തിയ ആത്മാവിനു ഭാര്യയെ കാണാം. അവിടെ വരുന്ന മറ്റുള്ളവരെ കാണാം. പക്ഷെ തിരിച്ചു അവർക്ക് ഇങ്ങോട്ടു കാണാൻ പറ്റുകയില്ല. ആ ആത്മാവ് നിശബ്ദനായി ഓരോ നിമിഷവും തന്റെ ഭാര്യയെ നോക്കി കാവലായി അവിടെ തന്നെ നിന്നു.ദിവസങ്ങൾ നീങ്ങി. പക്ഷെ അധിക കാലം ആ സ്ത്രീ അവിടെ നിന്നില്ല. അവൾ താമസം മാറിപ്പോയി.. പുതിയ ആളുകൾ വരാൻ തടുങ്ങി.. തന്റെ കണ്മുന്നിലുള്ള ലോകത്ത് പലതും സംഭവിച്ചു കൊണ്ടിരുന്നു.. അപ്പോഴും അയാളുടെ ആത്മാവ് ആ വീട്ടിൽ തന്നെ നിലയുറപ്പിച്ചു.. ദിവസങ്ങൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു.. ഒപ്പം കഥയും പുരോഗമിച്ചു..ഒരു വെള്ളത്തുണിയിൽ മൂടിയ പ്രേതം, ഒരു ചെറിയ വീട്, സിനിമയിലുടനീളമുള്ള ശ്മാശാനമൂകത എന്നിവയൊക്കെ ഉണ്ടായിട്ടും ഈ ചിത്രം അവസാനം വരെ കണ്ടിരിക്കാൻ ചില കാരണങ്ങളുണ്ടായിരുന്നു. ഒരു പ്രത്യേക ഫീൽ സിനിമയിലുടനീളം നമുക്ക് അനുഭവിച്ചറിയാനും പറ്റും.

ഒരു ഫാന്റസി സിനിമ ആണെങ്കിലും അൽപ്പം പോലും ഫാസ്റ്റ് അടിക്കാതെ പശ്ചാത്തല സംഗീതം മൊത്തം ആസ്വദിച്ചു കാണുകയാണെങ്കിൽ ഇഷ്ടപ്പെടാനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് ആ രൂപത്തിന്റെ വസ്ത്രവും ആ നിശബ്ദതയും എല്ലാം കൂടിയാകുമ്പോൾ വല്ലാത്ത ഒരു പ്രതീതിയിൽ ആകും നമ്മൾ. ഹൊറർ അല്ല, പകരം വേറെ ഒരു രീതിയിൽ ചിത്രം നമ്മളെ വേട്ടയാടുന്നുണ്ട്.എന്നാൽ വളരെ ലാഗ് ആയുള്ള സീനുകൾ നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുക മാത്രമല്ല, അതിന്റെ അങ്ങേ അറ്റത്തു എത്തിക്കും. പക്ഷെ ഈ രീതിയിൽ വളരെ പതിയെ കഥ നീങ്ങുമ്പോൾ ആസ്വദിക്കാൻ പറ്റുന്ന ചിലത് നമുക്ക് ലഭിക്കും. തീർച്ചയായും കണ്ടു നോക്കണം എന്ന് പറയാൻ ഞാനില്ല. എന്നെ സംബന്ധിച്ചെടുത്തോളം തീർത്തും ചിത്രം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് സിനിമയുടെ നിശബ്ദതയുടെ സൗന്ദര്യവും എങ്ങനെ പ്രേതങ്ങൾ ഉണ്ടാകുന്നു.. അല്ലെങ്കിൽ എങ്ങനെയാണ് അവരുടെ ലോകം എന്ന തരത്തിലുള്ള ഒരു കഥ പറച്ചിലും അവതരണവും നന്നേ മനസ്സിന് പിടിച്ചു. ഒരുപക്ഷെ നിങ്ങളുടെ ആസ്വാദനവും അഭിപ്രായവും വ്യത്യസ്തമാകാം. ഈ രീതിയിലുള്ള സിനിമകൾ ഇഷ്ടമുള്ളവർ കണ്ടു നോക്കുക. തീർച്ചയായും ഇഷ്ടപെടും.

Rating: 7/10

ഓർമ്മകൾ ഡിലീറ്റ് ചെയ്യാൻ ഒരു സംവിധാനം ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും..??- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 6 Eternal Sunshine of the Spotless Mind (2004) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News