Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:57 pm

Menu

Published on December 20, 2017 at 5:27 pm

ഓർമ്മകൾ ഡിലീറ്റ് ചെയ്യാൻ ഒരു സംവിധാനം ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും..??

top-fantasy-movies-part-6-eternal-sunshine-of-the-spotless-mind-2004

ർമ്മകൾ ഡിലീറ്റ് ചെയ്യാൻ ഒരു സംവിധാനം ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും..?? നിങ്ങൾ ഒരാളുമായി ഒടുക്കത്തെ പ്രണയത്തിലാണ്. അസ്തിക്കു തന്നെ പിടിച്ച പ്രേമം. പക്ഷെ സ്വന്തമാക്കാൻ കഴിയില്ല..അല്ലെങ്കിൽ വേറെന്തെങ്കിലും പ്രശ്നം പ്രണയത്തെ ബാധിക്കുന്നു. അങ്ങനെ ആകെ നിരാശ..സങ്കടം.. വിരഹം.. തുടങ്ങി സകല പ്രാണവേദനകളും മനസ്സിലേക്ക് വന്നു ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ആഗ്രഹിച്ചു പോകും ആ ഓർമ്മകൾ എല്ലാം തന്നെ ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമെങ്കിൽ എത്ര നന്നായിരുന്നു എന്ന്. അങ്ങനെ ഒരു വഴി ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും.. ഇത്തരത്തിൽ ഒരു വിഷയം ആസ്പദമാക്കി 2004ൽ ഇറങ്ങിയ പ്രണയചിത്രമാണ് Eternal Sunshine of the Spotless Mind. ഈ പോസ്റ്റ് വായിക്കുന്നവരിൽ 90% പേരും കണ്ടിട്ടുമുണ്ടാകും ഈ ചിത്രം. എങ്കിലും ഇനിയും കാണാത്തവർക്കായി ഈ പോസ്റ്റ് സമർപ്പിക്കട്ടെ..

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 6
Eternal Sunshine of the Spotless Mind
Year : 2004
Genre : Romance, Fantasy, Drama

സിനിമയുടെ കഥ മുകളിൽ പറഞ്ഞ അതേ തീം തന്നെ. യാതൊരു തരത്തിലും കഥയുമായി ബന്ധപ്പെട്ട കൂടുതൽ ഒന്നും തന്നെ ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഇനിയും കാണാത്തവർ തുടക്കം മുതൽ തന്നെ ആസ്വദിച്ചു ആകാംക്ഷയോടെ തന്നെ കാണട്ടെ. സിനിമയിൽ നായകനും നായികയും അഭിനയിക്കുകയായിരുന്നില്ല, മറിച്ചു ജീവിക്കുകയായിരുന്നു എന്നൊക്കെ ചില സിനിമകൾ കണ്ടു കഴിയുമ്പോൾ നമ്മൾ പറയാറില്ലേ. ആ പറയുന്നത് ഈ സിനിമയെ സംബന്ധിച്ചെടുത്തോളം നൂറു ശതമാനം ശരിവെക്കുന്നത് തന്നെയാണ്. ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു Jim Carreyയും Kate Winsletഉം. ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന വലിയ ഒരു താരനിര തന്നെയുണ്ട്. അവരും മികവുറ്റ പ്രകടനം തന്നെ കാഴ്ചവെച്ചു.

സിനിമയുടെ അവതരണം ആണോ അതോ കൈകാര്യം ചെയ്ത തീം ആണോ അതോ പ്രണയകഥയാണോ ഏതിനാണ് ചിത്രത്തിൽ കൂടുതൽ മുൻ‌തൂക്കം എന്ന് പറയൽ അസാധ്യം. സാധാരണക്കാരന്റെ പ്രണയം ഇത്രെയും മനോഹരമായി ചിത്രീകരിച്ച ഹോളിവുഡ് സിനിമകൾ വളരെ കുറവായിരിക്കും. അതോടൊപ്പം അധികം ആരും കൈകാര്യം ചെയ്യാത്ത ഒരു വിഷയം വളരെ തന്മയത്വത്തോടെ പഴുതുകളില്ലാതെ അവതരിപ്പിക്കുവാനും സംവിധായകന് പറ്റി. ക്ലൈമാക്സ് രംഗം എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. അവിടെ പ്രേക്ഷകന്റെ ചിന്തകളിലേക്കും പ്രതീക്ഷകളിലേക്കും കഥയെ തുറന്നുവിട്ടു കൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു. അതിലൂടെ ഓരോ പ്രേക്ഷകർക്കും അവർക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ സിനിമയുടെ പൂർണത ഭാവനയിൽ വരുത്തുവാനും സാധിക്കുന്നു. ജീവിതത്തിൽ നിന്നും ഒരാളെ നമ്മൾ നഷ്ടപ്പെടുത്തിയതിനു ശേഷമായിരിക്കും അവർക്ക് നമ്മുടെ ജീവിതത്തിൽ എന്തുമാത്രം സ്ഥാനമുണ്ടായിരുന്നു എന്ന വാസ്തവം നമ്മൾ മനസ്സിലാക്കുക എന്ന സത്യം ഈ സിനിമയിലൂടെ ഒന്നുകൂടെ തെളിയിക്കപ്പെടുന്നു. ഇനിയും കാണാത്തവർ തീർച്ചയായും കണ്ടുനോക്കുക.

My rating: 8.5/10

നമുക്ക് നേരെ മേലെ ആകാശത്തിന് പകരമായി മറ്റൊരു ഭൂമി; ഇവിടുന്നു നോക്കിയാൽ അങ്ങോട്ടും അവിടന്ന് തിരിച്ചിങ്ങോട്ടും ആളുകൾകൾക്ക് കാണുകയും ചെയ്യാം- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 5 Upside Down (2012) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News