Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 3:48 pm

Menu

Published on December 16, 2017 at 5:26 pm

നമുക്ക് നേരെ മേലെ ആകാശത്തിന് പകരമായി മറ്റൊരു ഭൂമി; ഇവിടുന്നു നോക്കിയാൽ അങ്ങോട്ടും അവിടന്ന് തിരിച്ചിങ്ങോട്ടും ആളുകൾകൾക്ക് കാണുകയും ചെയ്യാം

top-fantasy-movies-part-5-upside-down-2012

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 5
Upside Down
Year: 2012
Genre : Fantasy, Romamce

നമ്മൾ താമസിക്കുന്ന ഭൂമി. നമുക്ക് മേലെ ആകാശത്തിന് പകരമായി ഇതേ പോലെ മറ്റൊരു ലോകം. താഴെ നിന്ന് നോക്കിയാൽ മുകളിലെ വീടുകളും കെട്ടിടങ്ങളും മലയും കുന്നും കടലും പുഴയും എല്ലാം കാണാം. മുകളിൽ നിന്ന് നോക്കിയാലും അതുപോലെ തന്നെ. താഴെയും ഒരു ലോകം, മുകളിലും ഒരു ലോകം. താഴെയുള്ളവർ പാവപ്പെട്ടവർ, മുകളിലുള്ളവർ പണക്കാർ. ഗ്രാവിറ്റിയുടെ അടിസ്ഥാനത്തിൽ മുകളിലുള്ളവർ താഴേക്കു വീഴ്ന്നില്ല, അവർ താഴെ ഉള്ളവർക്ക് നേരെ വിപരീതമായി നിൽക്കുന്നു. അതുപോലെ തന്നെ താഴേ ലോകത്തുള്ളവരും. രണ്ടു ലോകങ്ങളുമായി ബന്ധിപ്പിക്കിന്നതിനായി ഒരു എൻട്രൻസും ഉണ്ട്. ആകെക്കൂടെ കൺഫ്യൂഷൻ ആകുന്നു അല്ലെ. അതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. അത്ഭുദങ്ങളുടെ ഒരു ലോകം തന്നെയാണ് ഈ സിനിമ.

താഴെ ലോകത്തുള്ള ഒരു പയ്യൻ ഒരിക്കൽ ഒരു വലിയ മലയുടെ മുകളിലെ ഒരു പാറക്കല്ലിൽ ഇരിക്കുകയായിരുന്നു. മുകളിലോട്ട് നോക്കിയാൽ നേരെ എതിർവശത്തുള്ള ലോകത്തെ മാലയും കുന്നുകളും മരങ്ങളും എല്ലാം കാണാം. അങ്ങനെ ഒരു ചെറിയ കളിപ്പാട്ടം അവൻ മുകളോട്ട് എറിയുന്നു. അത് പറന്ന് മുകളിലെ ലോകത്തെത്തുന്നു. അവിടെ ഒരു പെൺകുട്ടി ഇത് കാണുന്നു. അവൾ താഴേ നോക്കുമ്പോൾ പയ്യനെ കാണുന്നു. പതിയെ അവർ സൗഹൃദത്തിലാകുന്നു. പിന്നീട് എന്നും അവർ രണ്ടു ലോകത്തുമുള്ള മലമുകളിലെ പാറകെട്ടിൽ ഒത്തുകൂടുന്നു. ബാല്യം വിട്ടു കൗമാരത്തിലാകുമ്പോൾ രണ്ടുപേരും പ്രണയത്തിലാകുന്നു. ഇടയ്ക്കു ഒരു കയർ കൊണ്ട് അവളെ കെട്ടി വലിച്ചു അവൻ താഴെ ലോകത്തെത്തിക്കുന്നു. അവൾ ഗ്രാവിറ്റി കാരണം പറന്നുപോകാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുമുണ്ട്.

അങ്ങനെയിരിക്കെ ഒരിക്കൽ കുറച്ചു പേർ ഇത് കാണാനിടയാകുകയും അവൾ കയറിൽ കൂടെ താഴോട്ടു വരുമ്പോൾ കയറിൽ വെടി കുടുങ്ങുകയും താഴെ വീണു പരിക്ക് പറ്റുകയും ചെയ്യുന്നു. വർഷങ്ങൾ കുറെ കഴിഞ്ഞു. അവളെ കുറിച്ച് ഒരു വിവരവുമില്ല. അങ്ങനെയിരിക്കെ ഒരു ടീവി പരിപാടിയിൽ അവൻ അവളെ കാണുന്നു. പഴയ പ്രണയം വീണ്ടും ഇതൾ വിരിയുമ്പോൾ അവളെ കാണാൻ വേണ്ടി അവൻ കാണിക്കുന്ന സാഹസങ്ങലാണ് സിനിമയുടെ തുടർന്നങ്ങോട്ടുള്ള കഥയുടെ മുഖ്യഭാഗം കൊണ്ടുപോകുന്നത്. അവന്റെ പരിശ്രമങ്ങൾ അവനെ മുകളിലെ ലോകത്തെത്തിക്കുമോ.. ഇനി എത്തിയാൽ തന്നെ ഗ്രാവിറ്റി അവിടെ അവനു പ്രശ്നമാകില്ലേ.. ഇനി അവളെ കണ്ടാൽ തന്നെ അവൾക്കു അവനെ തിരിച്ചറിയാൻ പറ്റുമോ… കഥയിലേക്ക് കടക്കുന്നില്ല.

ഫാന്റസി റൊമാന്റിക് സിനിമകളിൽ ഞാൻ കണ്ടതിൽ വെച്ച് എനിക്കേറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഒരു സിനിമയാണിത് എന്ന് നിസ്സംശയം പറയാം. കാരണം പ്രണയത്തിന്റെ തീവ്രതയും ഫാന്റസി-sci-fic ന്റെ അത്ഭുതങ്ങളും ഒത്തുചേർന്നപ്പോൾ ഒരുപാട് ആസ്വദിച്ചു കാണാൻ സാധിച്ചു ഈ സിനിമ. അഭിപ്രായങ്ങൾ പലർക്കും പാലതായിരിക്കാം. പക്ഷെ ഫാന്റസി സിനിമകൾ ഇഷ്ട്ടപ്പെടുന്ന ആരെയും ഈ ചിത്രം നിരാശപ്പെടുത്തില്ല. സിനിമയുടെ ടെക്‌നിക്കൽ വശങ്ങളിലേക്കൊന്നും കടക്കുന്നില്ല. കണ്ടവർക്ക് അഭിപ്രായങ്ങൾ പറയാവുന്നതാണ്. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടുനോക്കാവുന്നതാണ്.

Rating : 6.5/10

അത്രമേൽ പ്രണയിക്കുന്നവർക്കായിതാ ഒരു പ്രേതചിത്രം- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 4 Ghost (1990) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News