Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 10:47 pm

Menu

Published on December 15, 2017 at 4:24 pm

അത്രമേൽ പ്രണയിക്കുന്നവർക്കായിതാ ഒരു പ്രേതചിത്രം

top-fantasy-movies-part-4-ghost-1990

ത്രമേൽ പ്രണയിക്കുന്നവർക്ക്.. മരണം പോലും ഇവരുടെ പ്രണയത്തിനു മുമ്പിൽ തോറ്റു പോകുന്നു. സാമിന്റെയും മോളിയുടെയും ഈ പ്രണയലോകത്തേക്ക് ഏവർക്കും സ്വാഗതം.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 4
Ghost
Year : 1990
Genre: Fantasy, Romance

പ്രണയം ഇത്ര മനോഹരമായി ചിത്രീകരിച്ച സിനിമകൾ വളരെ കുറവായിരിക്കും. വളരെ ചെറിയ ബഡ്ജറ്റിൽ (22 മില്യൺ) എടുത്ത ഈ കൊച്ചു ചിത്രം 505 മില്യൺനു മേലെ കളക്ഷൻ നേടി ആ കൊല്ലത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാവുകയും ചെയ്തിരുന്നു. സാമ്പത്തികമായ വിജയത്തോടൊപ്പം തന്നെ കലാപരമായും സിനിമ മികച്ചു നിന്നു. അഞ്ചു ഓസ്കാർ നോമിനേഷൻസ്, തിരക്കഥക്കും സഹനടിക്കും ഓസ്കാർ അവാർഡുകൾ തുടങ്ങി ആ വർഷത്തെ പല അവാർഡുകളും ചിത്രം വാരിക്കൂട്ടി.

സാമും മോളിയും പ്രണയത്തിലാണ്. സാം ഒരു ബാങ്ക് ജീവനക്കാരൻ ആണ്. മോളി ഒരു ആർട്ടിസ്റ്റും. ഒരിക്കൽ ഒരു രാത്രിയിൽ രണ്ടുപേരും കൂടെ സല്ലപിച്ചു നടക്കവേ സാം ഒരു പോക്കറ്റടിക്കാരനുമായുള്ള വഴക്കിൽ കൊല്ലപ്പെടുന്നു. മരിച്ച ഉടനെ ശരീരം വിട്ട സാമിന്റെ ആത്മാവ് അവളെ വിട്ടുപോകാൻ കൂട്ടാക്കുന്നില്ല. അവൾ കുറേ ചതികളിലും പ്രശങ്ങളിലും ആണെന്ന കാര്യം സാമിനു അവളോട് പറയണമെന്നുണ്ട്. പക്ഷെ നമ്മൾ സ്വതവേ സിനിമകളിൽ കാണുന്ന പ്രേതങ്ങളെ പോലെ സാമിനു ജീവിച്ചിരിക്കുന്നവരുടെ ലോകവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. അവനു ചുറ്റും നടക്കുന്നതെല്ലാം കാണാം എന്ന് മാത്രം.

തന്റെ മോളി അകപ്പെടാൻ പോകുന്ന അപകടങ്ങളെ കുറിച്ച് എങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കണം എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ഒരു fortune teller ആയ സ്ത്രീയെ അവൻ കാണുന്നതും തന്റെ ശബ്ദം അവൾക്കു കേൾക്കാം എന്ന് മനസ്സിലാക്കുന്നതും. തുടർന്ന് ആ സ്ത്രീയുടെ കൂട്ട് പിടിച്ചു സാം തന്റെ കാമുകിയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ അത്യധികം രസാവാഹമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. സാമിനു മോളിയോടുള്ള പ്രണയവും സാമും fortune teller ഉം തമ്മിലുള്ള നർമ്മരംഗങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ചിത്രം അല്പം ത്രില്ലർ കൂടെയായി പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന all in all ചേരുവകളുള്ള മികച്ചൊരു സിനിമാ അനുഭവമാവുന്നു.

ഈ ചിത്രം കാണാൻ തുടങ്ങുമ്പോൾ തുടക്കത്തിൽ തന്നെ വന്ന fortune teller ആയി അഭിനയിച്ച സ്ത്രീ( Whoopi Goldberg )യെ ആദ്യം തന്നെ കണ്ടപ്പോൾ അല്പം ബോർ ആയി തോന്നി. പക്ഷെ സിനിമ കണ്ടു തീർന്നപ്പോൾ ആദ്യം തന്നെ വിക്കി സെർച്ച് ചെയ്തത് ഇവരെ കുറിച്ചായിരുന്നു. ഒരു അവാർഡ് എങ്കിലും ഇവർ ഇതിലെ പ്രകടനത്തിന് അർഹിക്കുന്നു എന്ന എന്റെ ചിന്ത ആസ്ഥാനത്തായില്ല. അക്കൊല്ലാതെ സഹനടിക്കുള്ള ഓസ്കാർ ഈ ചിത്രത്തിലൂടെ അവരെ തേടിയെത്തിയിരുന്നു. സിനിമയിൽ ഇവർ വരുമ്പോഴുള്ള രംഗങ്ങളെല്ലാം ചിരിയുടെ പൂരം തന്നെയായിരുന്നു.

ഈ ചിത്രം നമ്മെ പ്രണയിപ്പിക്കും. പ്രണയിപ്പിക്കുകയും അതോടൊപ്പം നമ്മളെ ചിരിപ്പിക്കുകായും ചിരിച്ചു ചിരിച്ചു കണ്ണ് നിറയുമ്പോഴേക്കും അല്പമൊന്നു കാരയിപ്പിക്കുകയും ചെയ്യും. തീർച്ച. കാണാത്തവർ ഇനിയുമുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ചിത്രം തന്നെയാണ് ഈ Ghost. പേരിൽ ghost ഉണ്ടെന്ന് കരുതി ഹൊറർ സിനിമയാണെന്ന് കരുതി ഒഴിവാക്കേണ്ട ആവശ്യമില്ല. 0% ഹൊറർ ആണ് ചിത്രം. കണ്ടവരുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Rating: 7.5/10

നിങ്ങൾ നിങ്ങളുടെ കണ്ണുകളിലൂടെ വേറെയൊരാളുട കണ്ണുകളിലെ കാഴ്ചകളാണ് കാണുന്നതെങ്കിൽ എങ്ങനെയുണ്ടാകും..- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 3 In Your Eyes (2014) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News