Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:22 pm

Menu

Published on December 11, 2017 at 5:31 pm

നിങ്ങൾ നിങ്ങളുടെ കണ്ണുകളിലൂടെ വേറെയൊരാളുട കണ്ണുകളിലെ കാഴ്ചകളാണ് കാണുന്നതെങ്കിൽ എങ്ങനെയുണ്ടാകും..

top-fantasy-movies-part-3-in-your-eyes-2014

രു രാജ്യത്തെ രണ്ടു അറ്റങ്ങളിലായി താമസിക്കുന്ന രണ്ടുപേര്‍. അവര്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. പക്ഷെ അവരുടെ കണ്ണുകളിലൂടെ അവര്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്നു. സംസാരിക്കാന്‍ കഴിയുന്നു. ഒരാള്‍ വിവാഹിതയായ ഒരു പെണ്‍കുട്ടി. പേര് റബേക്ക. മറ്റൊരാള്‍ ഒരു ചെറുപ്പക്കാരന്‍. പേര് ഡേലാന്‍. രണ്ടുപേരും ഏകദേശം ഒരേ പ്രായക്കാരാണ്. അവള്‍ക്കു അവളുടെ കണ്ണുകള്‍ കൊണ്ട് കാണുന്നതെല്ലാം അവനും കാണാം. കേള്‍ക്കാം. സ്മെല്‍ ചെയ്യാം. എല്ലാം അതേപോലെ ഫീല്‍ ചെയ്യാം. തിരിച്ചു അവള്‍ക്കും അതുപോലെ തന്നെ. രണ്ടുപേര്‍ക്കും പരസ്പരം സംസാരിക്കുകയും ചെയ്യാം.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 3
In Your Eyes
Year : 2014
Genre : Romance, Fantasy/Sci-Fic

ചെറുപ്പം മുതല്‍ക്കേ രണ്ടുപേര്‍ക്കും ഈ പ്രശ്നം/കഴിവ് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ അന്നൊന്നും അത്ര വലിയ തോതില്‍ അവരുടെ ജീവിതത്തെ അത് ബാധിച്ചിരുന്നില്ല. ഒരിക്കല്‍ ഒരു സ്കേറ്റിങ്ങിനു ഇടെ അവള്‍ തെറിച്ചു വീണപ്പോള്‍ ഇങ്ങു ദൂരെ മറ്റൊരു സ്കൂളില്‍ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന അവനും അതെ സമയം വീണത്‌ ഇതിന്റെ തുടക്കങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് രണ്ടുപേരും വലുതായി. അവള്‍ വിവാഹിതയായി. അവന്‍ ഒരു മെക്കാനിക് ആയി ജോലിയും ചെയ്യുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ അവള്‍ ഒരു ഷോപ്പില്‍ എന്തോ പരതുകയായിരുന്നു. അതെ സമയം നമ്മുടെ നായകന്‍ ഒരു കാറോടിക്കുകയായിരുന്നു. പെട്ടെന്ന് അവള്‍ക്കു അവന്റെ കാറും റോഡും ആ ചുറ്റുപാടും ശബ്ദവും എല്ലാം കാണാം എന്നായി. തിരിച്ചു അവനും അതുപോലെ. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നോക്കി. എല്ലാം ഉള്ളത് തന്നെ. പതിയെ അവര്‍ പരിചയപ്പെടുന്നു. പരിചയം പിന്നീട് പലതിലേക്കും എടത്തിചേരുന്നിടത് കഥ വികസിക്കുന്നു.

നമ്മള്‍ക്കൊക്കെ ചിന്തിക്കാന്‍പോലും പറ്റാത്ത വിഷയങ്ങളും ഐഡിയകളും കൊണ്ടുവരുന്നതില്‍ ഹോളിവൂഡ്‌ പണ്ടേ മിടുക്കരാണ്. അതുകൊണ്ട് തന്നെയാണല്ലോ ഹോളിവുഡ് ലോകത്തില്‍ നിലവിലുള്ള ഏറ്റവും വലിയ സിനിമ ഇന്ടസ്ട്രികളില്‍ ഒന്നായതും. ഇത്തരം വിഭിന്നമായ പരീക്ഷണങ്ങളിലും ഐഡിയകളിലും പിറവി കൊണ്ട് 2014ല്‍ ഇറങ്ങിയ sci-fic/ഫാന്റസി റൊമാന്റിക്‌ ചിത്രമാണ് In Your Eyes. വലിയ താരനിരയോ പ്രതിഭാ പിന്‍ബലമോ ഒന്നും അവകാശപ്പെടാനില്ലെങ്ങിലും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും അവതരിക്കപ്പെട്ട subjectന്‍റെ പുതുമ കൊണ്ടും ഈ ചിത്രം ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഒരു melodrama patternല്‍ അവതരിപ്പിക്കപ്പെട്ട സിനിമ ഒരിക്കല്‍ പോലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ഒരു മസ്റ്റ്‌ വാച് എന്നൊന്നും പറയുന്നില്ല. പക്ഷെ ഇത്തരം പുതുമയാര്‍ന്ന സിനിമകള്‍ തേടി നടക്കുന്നവര്‍ക്ക് കണ്ടുനോക്കാവുന്നതാണ്.

Rating : 6.5/10

ഒരു ദിവസം നിങ്ങൾക്ക് പ്രായമാകുന്നത് നിന്ന് പോയാൽ എങ്ങനെയുണ്ടാകും- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 2 The Age of Adaline (2015) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News