Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:22 pm

Menu

Published on December 8, 2017 at 5:26 pm

ഒരു ദിവസം നിങ്ങൾക്ക് പ്രായമാകുന്നത് നിന്ന് പോയാൽ എങ്ങനെയുണ്ടാകും

top-fantasy-movies-part-2-the-age-of-adaline-2015

രു ദിവസം നിങ്ങൾക്ക് പ്രായമാകുന്നത് നിന്ന് പോയാൽ എങ്ങനെയുണ്ടാകും. കൂടെയുള്ളവരുടെയെല്ലാം പ്രായം കൂടികൊണ്ടിരിക്കുന്നു. നിങ്ങളുടെ മക്കൾ നിങ്ങളെക്കാളും വയസ്സായി കൊണ്ടിരിക്കുന്നു. പലരും മരിക്കുന്നു. പക്ഷെ നിങ്ങൾ മാത്രം എന്നും നിത്യയൗവനത്തിൽ തന്നെ.. ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക്.. മരണമില്ലാതെ..അത്തരം ഒരു കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 2
The Age of Adaline
Year : 2015
Genre : Fantasy, Romance, Drama

മരണമില്ലാതെ കാലാകാലങ്ങളായി ജീവിക്കുന്ന പ്രേതങ്ങളുടെയും വാംപയറുകളുടെയും കഥകൾ പലപ്പോഴും നമ്മൾ പല സിനിമകളിലുമായി കണ്ടതാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വന്ന curious case of Benjamin buttonൽ പ്രായം വേറിട്ടൊരു രീതിയിൽ അവതരിപ്പിച്ചതും നമ്മൾ കണ്ടു. ഇതുപോലെയുള്ള വേറിട്ടൊരു പരീക്ഷണമാണ് The Age of Adaline. സംവിധായകൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ നല്ലരീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

Adaline സുന്ദരിയായ ഒരു യുവതിയാണ്. ഏതൊരാളെയും പോലെ അവളും വിവാഹിതയാവുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുന്നു. അങ്ങനെയിരിക്കെ പെട്ടെന്നുണ്ടായ ഭർത്താവിന്റെ മരണം അവളെ തളർത്തിയെങ്കിലും തന്റെ മകൾക്ക് വേണ്ടി ജീവിക്കുന്നു. ഒരു ദിവസം ഒരു കാർ അപകടത്തിൽ പെടുന്ന അവൾക്കു ഒരു അത്ഭുതം സംഭവിക്കുന്നു. അന്ന് അവളുടെ വയസ്സ് 29 ആയിരുന്നു. അന്ന് മുതൽ തുടങ്ങുന്നു Adaline ന്റെ മരണമില്ലാത്ത ജീവിതയാത്ര. മകൾ പതിയെ വളർന്നു വലുതായി അവളുടെ വലിപ്പമെത്തി. കൂടെ ജീവിച്ചിരുന്ന പല സുഹൃത്തുക്കളും വാർദ്ധക്യത്തിലെത്തി. പക്ഷെ അവൾക്ക് ഒരു മാറ്റവും വന്നില്ല. നിത്യയൗവനം തന്നെ.

കാലം കുറേ കഴിഞ്ഞതോടെ ഈ പ്രശ്നം കാരണം നാട് വിട്ടു പോകേണ്ടി വന്നു അവൾക്ക്. പിന്നീട് പലയിടങ്ങളിലായി മാറി മാറി താമസിച്ചു ഇന്നത്തെ present കാലത്ത് എത്തുന്നു. ഇന്ന് അവളുടെ മകളെ കണ്ടാൽ അവളുടെ മുതുമുത്തശ്ശി ആണെന്നെ കാണുന്നവർക്ക് തോന്നുകയുള്ളൂ. അങ്ങനെയിരിക്കെ ഒരു യുവാവുമായി അവൾ അടുപ്പത്തിലാവുന്നു. അവളുടെ കഴിഞ്ഞ കാലം ഒന്നും തന്നെ അയാൾക്ക് അറിയില്ല. എങ്കിലും അവർ പ്രണയത്തിലാവുന്നു. പ്രണയം വളർന്നു പന്തലിക്കുന്നു. ഒരിക്കൽ രണ്ടുപേരും കൂടെ ആ യുവാവിന്റെ വീട്ടിൽ പോകുന്നു. അയാളുടെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി. ആ യാത്ര അവളുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള പലതും നിറഞ്ഞതായിരുന്നു.

immortality പ്രധാന പ്രമേയമാക്കി പല സിനിമകളും വന്നിട്ടുണ്ടെങ്കിലും അവയിലെല്ലാം ഒരു vampire ന്റേയോ അല്ലെങ്കിൽ അതുപോലുള്ള supernatural ആയ കാര്യങ്ങളുടെയോ എല്ലാം പിന്തുണയുണ്ടായിരുന്നു. പക്ഷെ അത്തരത്തിൽ ഒന്നും തന്നെ ഈ സിനിമയിലേക്ക് കടന്നു വരുന്നില്ല. ഈ ഗണത്തിൽ പെട്ട ആദ്യ സിനിമ എന്ന് വേണമെങ്കിൽ പറയാം. അതുപോലെ ഇത്തരം ഫാന്റസികളിൽ പലപ്പോഴും മുഖ്യ കഥാപാത്രം ഒരു male ആവാറാണ് പതിവ്. ഇവിടെ അതിനും മാറ്റം വരുന്നു. Adaline ആയി അഭിനയിച്ച Blake Lively ന്റെ പ്രകടനം കഥാപാത്രത്തോട് നീതി പുലർത്തുന്നതായിരുന്നു. കഥയിലെ നായക വേഷത്തേക്കാൾ മികച്ചു നിന്ന പ്രകടനമായിരുന്നു അവസാനത്തിലേക്കു വരുന്ന Harrison Ford ന്റെ കഥാപാത്രം. ഫാന്റസിയും പ്രണയവുമൊക്കെ ഇഷ്ടമുള്ളവർക്ക് മാത്രമല്ല, ഒരുവിധം എല്ലാ പ്രേക്ഷകർക്കും കണ്ടുനോക്കാവുന്നതാണ്. നിരാശപ്പെടില്ല. അതോടൊപ്പം Blake Livelyയുടെ സുന്ദരമായ ചിരിയും മനസ്സിൽ കുടിയേറിക്കോളും.

Rating: 7.5/10

ജനിക്കുമ്പോൾ വൃദ്ധനായി.. മരിക്കുമ്പോൾ ഭാര്യയുടെ കൈക്കുമ്പിളിൽ കുഞ്ഞുപൈതലായി കിടന്ന്.. പ്രായം പിറകോട്ട് സഞ്ചരിച്ച ബെഞ്ചമിന്റെ അപൂർവ്വ കഥ മികച്ച ഫാന്റസി സിനിമകൾ- ഭാഗം 1 The Curious Case of Benjamin Button (2008) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News